ഐസിസി ടി-20 ലോകകപ്പിനുള്ള തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ച് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനെ അപ്രതീക്ഷിതമായി ഒഴിവാക്കിയ ചഹൽ, മോശം ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണെ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ നിലനിർത്തി എന്നതാണ് ശ്രദ്ധേയം.
അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ തന്നെ ഓപ്പണറായി ഇറങ്ങണമെന്നാണ് ചഹലിന്റെ പക്ഷം. മൂന്നാം നമ്പറിൽ തിലക് വർമ്മ തിരിച്ചെത്തുമ്പോൾ, നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അണിനിരക്കും. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ഫിനിഷറുടെ റോളിൽ റിങ്കു സിംഗിനെയും ചഹൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: സഞ്ജു – അഭിഷേക് ഓപ്പണിംഗ് കാണാൻ മനോഹരം! ഉത്തപ്പയുടെ പിന്തുണ സഞ്ജുവിന് കരുത്താകുമോ?
ബൗളിംഗ് നിരയിൽ തന്റെ പഴയ കൂട്ടുകാരനായ കുൽദീപ് യാദവിനെ ഒഴിവാക്കി എന്നതാണ് മറ്റൊരു കൗതുകം. പകരം വരുൺ ചക്രവർത്തിയെയാണ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ചഹൽ തിരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗുമാണ് ടീമിലെ പ്രധാന പേസർമാർ.






