റെക്കോർഡിനരികിൽ സഞ്ജു; ടി20ക്ക് കട്ടക്കിൽ ആരംഭം

ടി20 യിൽ 1000 റൺസ് എന്ന റെക്കോർഡ് നേട്ടത്തിനടുത്താണ് സഞ്ജു എത്തി നിൽക്കുന്നത്

റെക്കോർഡിനരികിൽ സഞ്ജു; ടി20ക്ക് കട്ടക്കിൽ ആരംഭം
റെക്കോർഡിനരികിൽ സഞ്ജു; ടി20ക്ക് കട്ടക്കിൽ ആരംഭം

ടി20 പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. കട്ടക്കിൽ ഇന്ത്യൻ സമയം വൈകുന്നേരം 7:00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. എല്ലവരും ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. ആദ്യ ടി20 മത്സരത്തിൽ സഞ്ജു ഇറങ്ങുമോയെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു ഇറങ്ങുകയാണെങ്കിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് നേട്ടങ്ങളാണ്. ടി20 യിൽ 1000 റൺസ് എന്ന റെക്കോർഡ് നേട്ടത്തിനടുത്താണ് സഞ്ജു എത്തി നിൽക്കുന്നത്. റൺസ് തികയ്ക്കാൻ അഞ്ച് റൺസ് മാത്രം മതി ഇനി സഞ്ജുവിന്.

51 ടി20 മത്സരങ്ങളിലെ 43 ഇന്നിങ്‌സുകളിൽ നിന്നായി 955 റൺസാണ് ഇതുവരെയുള്ള സഞ്ജുവിന്റെ കരിയറിലെ നേട്ടം. മൂന്ന് സെഞ്ച്വറികളും മൂന്ന് അർധ സെഞ്ച്വറികളുമാണ് സഞ്ജുവിനുള്ളത്. നാല് റൺസ് മാത്രം നേടിയാൽ ടി20 ക്രിക്കറ്റിൽ 8000 റൺസ് നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാകാൻ സഞ്ജുവിന് സാധിക്കും. വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ എന്നിവരാണ് എലൈറ്റ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.

Share Email
Top