രോഹിത് ശർമയ്ക്കും ജയ്സ്വാളിനുമൊപ്പം അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു

സഞ്ജുവിന്റെ ആദ്യ സിക്സർ കണ്ട് ഗാലറിയിൽ നിന്ന് കയ്യടിച്ചവരിൽ ബോളിവുഡ് താരം ആമിർ ഖാനും ഉൾപ്പെടും

രോഹിത് ശർമയ്ക്കും ജയ്സ്വാളിനുമൊപ്പം അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു
രോഹിത് ശർമയ്ക്കും ജയ്സ്വാളിനുമൊപ്പം അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു

മുംബൈ: ട്വന്റി20യിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ താരമായി മാറി സഞ്ജു സാംസൺ. രോഹിത് ശർമയും യശസ്വി ജയ്സ്വാളുമാണ് സഞ്ജുവിനു മുന്‍പ് ട്വന്റി20യിലെ ആദ്യ പന്തിൽ സിക്സറടിച്ചവർ. മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ജോഫ്ര ആർച്ചറുടെ പന്തിലാണ് സഞ്ജു സിക്സർ പറത്തിയത്.

2021ൽ അഹമ്മദാബാദിൽ വെച്ച് ഇംഗ്ലണ്ടിന്റെ തന്നെ ആദിൽ റാഷിദിനെതിരെയായിരുന്നു രോഹിത് ശർമയുടെ സിക്സ്. കഴിഞ്ഞ വർഷം സിംബാബ്‍വെ താരം സിക്കന്ദർ റാസയുടെ പന്ത് ജയ്സ്വാളും സിക്സർ ആക്കി മാറ്റിയിരുന്നു. ഒരു പേസറുടെ ആദ്യ പന്തിൽ സിക്സടിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ. അഞ്ചാം മത്സരത്തിൽ ഏഴ് പന്തുകൾ നേരിട്ട സഞ്ജു 16 റൺസെടുത്താണ് പുറത്തായത്. സഞ്ജുവിന്റെ ആദ്യ സിക്സർ കണ്ട് ഗാലറിയിൽ നിന്ന് കയ്യടിച്ചവരിൽ ബോളിവുഡ് താരം ആമിർ ഖാനും ഉൾപ്പെടും.

Also Read: അണ്ടർ 19 വനിത ട്വന്റി20 യിൽ തിളങ്ങി ഇന്ത്യൻ പെൺപട

അതേസമയം പേസർ മാർക്‌ വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ജോഫ്ര ആർച്ചർ ക്യാച്ചെടുത്തതോടെ സഞ്ജു മൈതാനത്ത് നിന്നും മടങ്ങി. ഇത്തവണയും ഷോർട്ട് ബോളിലാണു സഞ്ജു പുറത്തായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ഇന്നിങ്സുകളിലും ഷോർട്ട് ബോളുകളിലാണ് സഞ്ജു പുറത്തായത്. ഇതോടെ ഷോർട്ട് ബോളുകൾ നേരിടാൻ സഞ്ജുവിനു സാധിക്കുന്നില്ലെന്ന വിമർശനവും ഉയർന്നു.

Share Email
Top