സാംസങ് ഗാലക്സി ഫോണുകൾ ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം; ഇന്ത്യയിൽ റീഫർബിഷ്ഡ് വിൽപന തുടങ്ങി

കമ്പനി നേരിട്ട് നടത്തുന്ന കർശനമായ പരിശോധനകൾക്കും റീഫർബിഷിംഗ് പ്രക്രിയകൾക്കും ശേഷമാണ് ഈ ഫോണുകൾ വിൽപനയ്ക്കെത്തുന്നത്

സാംസങ് ഗാലക്സി ഫോണുകൾ ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം; ഇന്ത്യയിൽ റീഫർബിഷ്ഡ് വിൽപന തുടങ്ങി
സാംസങ് ഗാലക്സി ഫോണുകൾ ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം; ഇന്ത്യയിൽ റീഫർബിഷ്ഡ് വിൽപന തുടങ്ങി

സാംസങ് സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘സാംസങ് റീ-ന്യൂവ്ഡ്’ പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി S25 അൾട്ര ഉൾപ്പെടെയുള്ള പ്രീമിയം, മിഡ്-റേഞ്ച് ഫോണുകൾ വാറണ്ടി സഹിതം ഇപ്പോൾ മിതമായ വിലയിൽ ലഭ്യമാണ്. സാംസങ് വെബ്സൈറ്റ്, സാംസങ് ഷോപ്പ് ആപ്പ് എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ വാങ്ങാവുന്നതാണ്.

കമ്പനി നേരിട്ട് നടത്തുന്ന കർശനമായ പരിശോധനകൾക്കും റീഫർബിഷിംഗ് പ്രക്രിയകൾക്കും ശേഷമാണ് ഈ ഫോണുകൾ വിൽപനയ്ക്കെത്തുന്നത്. യഥാർത്ഥ സാംസങ് ഘടകങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളത്. മുൻപുണ്ടായിരുന്ന ഡാറ്റകൾ പൂർണ്ണമായും മായ്ച്ച് റീസെറ്റ് ചെയ്ത നിലയിലാകും ഫോണുകൾ ലഭിക്കുക. കൂടാതെ, ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും ഈ ഹാൻഡ്‌സെറ്റുകളിൽ സാംസങ് ഉറപ്പാക്കിയിട്ടുണ്ട്.

Also Read: 2027 ഓഗസ്റ്റിൽ ആകാശം ഇരുളും! നക്ഷത്രങ്ങൾ തെളിയും; അപൂർവ്വ വിസ്മയമായി ‘നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം’

റീഫർബിഷ്ഡ് ഫോണുകളാണെങ്കിലും പുത്തൻ റീട്ടെയ്ൽ ബോക്സിലാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ബോക്സിനുള്ളിൽ ചാർജിംഗ് കേബിൾ, യൂസർ മാനുവൽ, ഇജക്റ്റർ പിൻ എന്നിവയുണ്ടാകും. പുതിയ ഫോണുകൾ വാങ്ങുന്നതുപോലെ തന്നെ ഒരു വർഷത്തെ മാനുഫാക്ചറർ വാറണ്ടി ഈ ഫോണുകൾക്കും സാംസങ് നൽകുന്നുണ്ട്. വിൽപനയ്ക്ക് മുൻപ് ഫോണിന്റെ പ്രവർത്തനം കൃത്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതായും കമ്പനി അറിയിച്ചു.

വില പരിശോധിക്കുമ്പോൾ വലിയ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഗാലക്സി S25 അൾട്ര 97,499 രൂപയ്ക്കും ഗാലക്സി S25 മോഡൽ 58,749 രൂപയ്ക്കും ലഭ്യമാണ്. മിഡ്-റേഞ്ച് വിഭാഗത്തിൽ ഗാലക്സി A56 മോഡൽ വെറും 32,749 രൂപയ്ക്ക് ലഭിക്കും, ഇതിന്റെ പുതിയ ഫോണിന് 52,499 രൂപയാണ് വില. ഗാലക്സി A36 മോഡൽ 23,249 രൂപയ്ക്കും സ്വന്തമാക്കാം. പ്രീമിയം ഫോണുകൾ ബജറ്റ് വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി വലിയ സഹായകരമാകും.

Share Email
Top