സാംസങ് ഗാലക്‌സി എ27 വരുന്നു? വെബ്‌സൈറ്റ് ലിസ്റ്റിംഗിലൂടെ വിവരങ്ങൾ പുറത്ത്

സാംസങ് ഗാലക്‌സി എ27 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പട്ടികയിൽ അബദ്ധത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പുറംലോകമറിഞ്ഞത്

സാംസങ് ഗാലക്‌സി എ27 വരുന്നു? വെബ്‌സൈറ്റ് ലിസ്റ്റിംഗിലൂടെ വിവരങ്ങൾ പുറത്ത്
സാംസങ് ഗാലക്‌സി എ27 വരുന്നു? വെബ്‌സൈറ്റ് ലിസ്റ്റിംഗിലൂടെ വിവരങ്ങൾ പുറത്ത്

ക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് തങ്ങളുടെ പ്രശസ്തമായ എ-സീരീസിൽ പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സാംസങ് ഗാലക്‌സി എ27 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പട്ടികയിൽ അബദ്ധത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പുറംലോകമറിഞ്ഞത്. ഗാലക്‌സി എ26-ന്റെ പിൻഗാമിയായി എത്തുന്ന ഈ ഫോൺ വരും മാസങ്ങളിൽ തന്നെ വിപണിയിലെത്തുമെന്നാണ് സൂചനകൾ. ബ്രസീലിലെ സാംസങ് വെബ്‌സൈറ്റിൽ സാംസങ് വാലറ്റിനൊപ്പം അനുയോജ്യമായ ഫോണുകളുടെ പട്ടികയിലാണ് എ27 ഉൾപ്പെട്ടിരുന്നത്.

മികച്ച സവിശേഷതകളുമായാണ് സാംസങ് ഗാലക്‌സി എ27 എത്തുന്നത് എന്ന് ലീക്കായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി ഹോൾ-പഞ്ച് കട്ട് ഔട്ട് നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ കരുത്ത് പകരുന്ന ഫോണിൽ 6 ജിബി റാമും ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രതീക്ഷിക്കാം. സാംസങ്ങിന്റെ തനതായ ‘കീ ഐലൻഡ്’ ഡിസൈൻ ശൈലി പിന്തുടരുന്ന ഫോണിൽ ലംബമായി ക്രമീകരിച്ച ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്.

ക്യാമറയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളാണ് വരുന്നത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ സംവിധാനം. സെൽഫികൾക്കായി 12 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ടാകും. ഐഎംഇഐ, ഗീക്ക് ബെഞ്ച് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഫോൺ പ്രത്യക്ഷപ്പെട്ടതോടെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ മോഡലിന് കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Share Email
Top