സാംസങ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കമ്പനിയുടെ വാർഷിക വിൽപ്പന മേളയായ ‘ഫാബ് ഗ്രാബ് ഫെസ്റ്റ്’ ആരംഭിച്ചു. ഈ ഉത്സവ സീസണിൽ, സാംസങ്ങിന്റെ ഏറ്റവും മികച്ച പ്രീമിയം ഗാലക്‌സി സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് 53 ശതമാനം വരെ വമ്പൻ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, ഫ്രിഡ്‌ജുകള്‍, വാഷിങ് മെഷീനുകള്‍, ലാപ്ടോപ്പുകള്‍, എസി, മോണിറ്ററുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഗാഡ്‌ജറ്റുകള്‍ക്കും വന്‍ ഓഫറുകളാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വില്‍പനക്കാലത്ത് സാംസങ് ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാകും. എസി, ടിവി, മോണിറ്റര്‍ തുടങ്ങിയവയ്ക്ക് പുതിയ ജിഎസ്‌ടി ഇളവിലുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.
അതേസമയം ഈ ഫെസ്റ്റിന്റെ പ്രധാന ആകർഷണം ഗാലക്‌സി സീരീസിലെ മുൻനിര ഫോണുകളാണ്. സാധാരണയായി ഉയർന്ന വിലയുള്ള പ്രീമിയം മോഡലുകൾ വരെ, കിഴിവുകൾ, കാഷ്ബാക്ക്, ബണ്ടിൽ ഓഫറുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. സാംസങിന്‍റെ സ്സെഡ് ഫോള്‍ഡ് 7, സ്സെഡ് ഫ്ലിപ് 7, എസ്25 അള്‍ട്രാ, എസ്24 എഫ്ഇ, എ56 തുടങ്ങിയ പ്രീമിയം ഗാലക്‌സി സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് 53 ശതമാനം വരെ കിഴിവ് ഫാബ് ഗ്രാബ് ഫെസ്റ്റില്‍ ലഭിക്കും. കൂടാതെ 12,000 രൂപവരെ ബാങ്ക് കിഴിവും ലഭ്യമാകും. ഗാലക്‌സി ബുക്ക് 5 പ്രോ 360, ഗാലക്‌സി ബുക്ക് 5, ബുക്ക് 4 സീരീസുകള്‍ എന്നിവയ്‌ക്ക് 59 ശതമാനം വരെ കിഴിവും 17,490 രൂപ വരെ ബാങ്ക് ഓഫറുകളും ഫാബ് ഗ്രാബ് വില്‍പനയില്‍ ലഭിക്കും. ക്യുഎല്‍ഇഡി ഉള്‍പ്പെടെ നിരവധി സാംസങ് ടിവികളില്‍ 51 ശതമാനം വരെ വിലകിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡലുകളില്‍ സൗജന്യ സൗണ്ട്ബാറുകളോ, അല്ലെങ്കില്‍ മറ്റൊരു ടിവിയോ ലഭിക്കും.
Also Read: ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ? ഈ ‘അബദ്ധം’ ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം!
സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും മറ്റ് പ്രമുഖ ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമുകളിലും ഈ ‘ഫാബ് ഗ്രാബ് ഫെസ്റ്റ്’ വഴി ഓഫറുകൾ സ്വന്തമാക്കാൻ കഴിയും. വർധിച്ചുവരുന്ന ഉത്സവകാല വിൽപ്പന മുന്നിൽക്കണ്ടാണ് സാംസങ് ഇത്രയും വലിയ കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയൊരു പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ‘ഫാബ് ഗ്രാബ് ഫെസ്റ്റ്’ ഒരു മികച്ച അവസരമാണ്.





