ക്ലിയർ സ്കിന്നിന് സാലിസിലിക് ആസിഡ്

ക്ലിയർ സ്കിന്നിന് സാലിസിലിക് ആസിഡ്

ല്ലാ തരാം ചർമത്തിനോടും യോജിക്കും എന്നതാണ് സാലിസിലിക് ആസിഡിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ മറ്റ് ആസിഡുകളെക്കാൾ എല്ലാവർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. എന്നാലും അസാധാരണമായ രീതിയിൽ വരണ്ട ചർമമുള്ളവരും കൂടിയ അളവിൽ മുഖത്ത് പിഗ്മെന്റെഷൻ ഉള്ളവരും സാലിസിലിക് ആസിഡ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. അതുപോലെതന്നെ ഏത് തരം ചർമ്മമാണെങ്കിലും അമിതമായി സാലിസിലിക് ആസിഡ് ഉപയോഗിക്കാതിരിക്കുകയാണ്‌ നല്ലത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമായി ചർമത്തിൽ സാലിസിലിക് ആസിഡ് ഉപയോഗം ക്രമീകരിയ്ക്കുന്നതാണ് നല്ലത്. സാലിസിലിക് ആസിഡ് പ്രധാന ചേരുവയായിട്ടുള്ള ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.

ചർമ്മ സുഷിരങ്ങളിലേയ്ക്ക് ആഴത്തിൽ ഇറങ്ങി ചർമ്മത്തിലെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ പൂർണമായും നീക്കം ചെയ്യാനും,ചർമ്മത്തിൽ അടിഞ്ഞു കൂടിയ നിർജീവ കോശങ്ങൾ നീക്കം ചെയ്യാനും, ഇന്ഫ്ലാമേഷൻ കുറയ്ക്കാനും, പാടുകൾ നീക്കം ചെയ്യാനും സാലിസിലിക് ആസിഡ് ഉപയോഗം സഹായിക്കുന്നു. പുതുതായി ഉപയോഗിക്കുന്നവർ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ച് തുടങ്ങുകയാണ് നല്ലത്. ചിലരുടെ ചർമ്മത്തിൽ അലർജി പോലുള്ള അസ്വസ്ഥതകൾക്ക് കാരണമായേക്കാം. അതിനാൽ സാലിസിലിക് ആസിഡ് ഉപയോഗിക്കുന്നതോടൊപ്പം മോയിസ്ച്ചറൈസർ , സൺ സ്ക്രീൻ എന്നിവയും കൃത്യമായ സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Top