ചർച്ചയില്ലാതെ വീര്യം കുറഞ്ഞ മദ്യ വിൽപന നടക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി എക്സൈസ് മന്ത്രി എം. ലിജു

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം അതേപടി നടപ്പിലാക്കേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ പൊതുനിലപാട്

ചർച്ചയില്ലാതെ വീര്യം കുറഞ്ഞ മദ്യ വിൽപന നടക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി എക്സൈസ് മന്ത്രി എം. ലിജു
ചർച്ചയില്ലാതെ വീര്യം കുറഞ്ഞ മദ്യ വിൽപന നടക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി വിശദമായ ചർച്ച നടത്താനൊരുങ്ങി എക്സൈസ് മന്ത്രി എം. ലിജു. ഈ വിഷയത്തിൽ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സമഗ്രമായ ചർച്ചകൾ അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എക്സൈസ് മന്ത്രി. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് നിലവിൽ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വിൽപന നടത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം അതേപടി നടപ്പിലാക്കേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ പൊതുനിലപാട്. ഇത്തരം നയങ്ങൾ സമൂഹത്തിൽ എന്തുതരം ആഘാതമാകും ഉണ്ടാക്കുകയെന്ന് ആഴത്തിൽ പരിശോധിക്കണമെന്ന ശക്തമായ അഭിപ്രായം പാർട്ടിയിൽ ഉള്ളതായും ലിജു കൂട്ടിച്ചേർത്തു. പുതുക്കിയ ബജറ്റിൽ മദ്യത്തിന്റെ തീരുവയിലൂടെ വലിയൊരു തുക അധിക വരുമാനമായി സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. നികുതി പരിഷ്കരണത്തിലൂടെ എക്സൈസ് വകുപ്പിൽ നിന്ന് 387 കോടി രൂപയുടെ അധിക വരുമാനമാണ് പുതുക്കിയ ബജറ്റിൽ ലക്ഷ്യമിടുന്നത്.

Also Read: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ല..! ഉറച്ച് സിജെപി, രാവിലെ ജന്തർ മന്തിറിൽ എത്താൻ ആഹ്വാനം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, വരുമാനം കണ്ടെത്താനുള്ള എളുപ്പവഴിയായി വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയെ കാണണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഈ തീരുമാനത്തിൽ ധനമന്ത്രിയും വകുപ്പും ഉറച്ചുനിൽക്കുകയാണ്. വിദേശ മദ്യ ചട്ടങ്ങളിൽ മുൻ എൽ.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളുടെ ചുവടുപിടിച്ചാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചത്. എന്നാൽ ഈ നീക്കത്തിനെതിരെ പ്രതിപക്ഷമായ സി.പി.എം കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്കായി വൻകിട മദ്യ കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയാൽ സാധാരണ മദ്യത്തിൽ നിന്നുള്ള നികുതി വരുമാനം ഇടിയുമെന്ന് ചൂണ്ടിക്കാണിച്ച് അന്ന് ധനവകുപ്പ് ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു.

Share Email
Top