സ്കൂളിന് സമീപം കഞ്ചാവ് വിൽപന നടത്തിയ പ്രതിക്ക് കഠിനതടവും പിഴ ശിഷയും വിധിച്ചു. പുനലൂർ വള്ളക്കോട് മുല്ലശ്ശേരി ഹൗസിൽ പ്രമോദിനെയാണ് (39) മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.പി. പൂജ ശിക്ഷിച്ചത്.
കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന് സമീപത്ത് നിന്ന് 5.4 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് വിധി. 2017 ഡിസംബറിലായിരുന്നു സംഭവം നടന്നത്. സബ് ഇൻസ്പെക്ടറായിരുന്ന രാജൻ ബാബുവാണ് പ്രതിയെ തൊണ്ടി മുതൽ സഹിതം അറസ്റ്റ് ചെയ്തത്.
Also Read: താനൂലെ യുവാവിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയവെയാണ് വിചാരണ നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. സജികുമാർ ഹാജരായി.