സല, കാസെമിറോ, ബ്രൂണോ; പത്ത് വന്‍ താരങ്ങളെ ലക്ഷ്യമിട്ട് സൗദി ലീഗ്

സല, കാസെമിറോ, ബ്രൂണോ; പത്ത് വന്‍ താരങ്ങളെ ലക്ഷ്യമിട്ട് സൗദി ലീഗ്

റിയാദ്: അടുത്തസീസണിലേക്ക് പത്ത് വമ്പന്‍താരങ്ങളെ എത്തിക്കാന്‍ സൗദി പ്രോ ലീഗ് ഒരുക്കം തുടങ്ങി. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള നാലു ക്ലബ്ബുകളാകും ഇതിനായി പണം മുടക്കുക. കഴിഞ്ഞ സീസണില്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ 7942 കോടി രൂപ ഇറക്കി സൗദി ലീഗ് ക്ലബ്ബുകള്‍ ഫുട്‌ബോള്‍ലോകത്തെ ഞെട്ടിച്ചിരുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ കാസെമിറോ, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ വരാന്‍, ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍, മുഹമ്മദ് സല, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എഡേഴ്സന്‍, കെവിന്‍ ഡിബ്രുയ്ന്‍ തുടങ്ങിയവര്‍ സൗദി ക്ലബ്ബുകളുടെ റഡാറിലുണ്ട്. കാസെമിറോയെ അല്‍ നസ്റും ഡിബ്രുയ്‌നെ അല്‍ ഇത്തിഹാദും നോട്ടമിടുന്നു. കഴിഞ്ഞസീസണില്‍ നെയ്മർ, സാദിയോ മാനെ, റിയാദ് മഹ്സ്, കരീം ബെന്‍സി, എന്‍ഗോളെ കാന്റെ ഖാലിന്‍ കൗലിബാലി തുടങ്ങിയ വമ്പന്‍സാരങ്ങള്‍ സൗദി ലീഗിലെത്തിയിരുന്നു. അതിന് തൊട്ടുമുമ്പത്തെ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗിലെത്തിയത്.

വമ്പന്‍താരങ്ങളുടെ വരവോടെ സൗദി ലീഗിന് ജനപ്രീതികൂടി 2034-ല്‍ ലോകകപ്പ് ഫുട്‌ബോളിന് സൗദിയാണ് വേദി. അതിനുമുമ്പ് രാജ്യത്തെ ഫുട്ബോള്‍ കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ഭരണകൂടം. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് നാല് ക്ലബ്ബുകള ഏറ്റെടുത്തത് ഇതിന്റെ ഭാഗമാണ്. കഴിഞ്ഞസീസണില്‍ കൂടുതല്‍ പണം ചെലവഴിച്ച ലീഗുകളിലെ ആദ്യനാലില്‍ സൗദി പ്രോ ലീഗുമുണ്ട്. കഴിഞ്ഞതവണത്തെ നീക്കം വിജയമായതോടെ ഇത്തവണ കൂടുതല്‍ പണമിറക്കി കൂടുതല്‍ കളിക്കാരെ എത്തിക്കാനും പദ്ധതിയുണ്ട്.

Top