സെയ്ഫ് അലി ഖാന് അതിവേഗം ഇന്‍ഷുറന്‍സ് തുക; എതിര്‍ത്ത് ഡോക്ടര്‍മാരുടെ സംഘടന

ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച സെയ്ഫ് ഇന്‍ഷുറന്‍സിനായി അപേക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്യാഷ്ലെസായി 25 ലക്ഷം രൂപ അനുവദിച്ചത്

സെയ്ഫ് അലി ഖാന് അതിവേഗം ഇന്‍ഷുറന്‍സ് തുക; എതിര്‍ത്ത് ഡോക്ടര്‍മാരുടെ സംഘടന
സെയ്ഫ് അലി ഖാന് അതിവേഗം ഇന്‍ഷുറന്‍സ് തുക; എതിര്‍ത്ത് ഡോക്ടര്‍മാരുടെ സംഘടന

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അതിവേഗം ഇന്‍ഷുറന്‍സ് തുക അനുവദിച്ചത് ചര്‍ച്ചയാകുന്നു. സെയ്ഫ് അലി ഖാന് പെട്ടന്ന് 25 ലക്ഷം രൂപ അനുവദിച്ചതില്‍ ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എഎംസി) ആശങ്ക പ്രകടിപ്പിച്ചു. 14,000 മെഡിക്കല്‍ പ്രഫഷനലുകളുടെ കൂട്ടായ്മയാണ് എഎംസി.

ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച സെയ്ഫ് ഇന്‍ഷുറന്‍സിനായി അപേക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്യാഷ്ലെസായി 25 ലക്ഷം രൂപ അനുവദിച്ചത്. സെലിബ്രിറ്റികള്‍ക്ക് മുന്‍ഗണനയുണ്ടെന്ന ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് നടപടിയെന്നും ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഇക്കാര്യം അന്വേഷിക്കണമെന്നും എഎംസി ആവശ്യപ്പെട്ടു.

Also Read: പഞ്ചാബ് ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി; ലക്ഷ്യമെന്തെന്ന് കേജ്‌രിവാള്‍

ക്ലെയിം തീര്‍പ്പാക്കിയ വേഗത്തെ വിമര്‍ശിച്ച് ഐആര്‍ഡിഎഐക്ക് കത്തയച്ച എഎംസി, നടപടിക്രമങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി. സാധാരണ പോളിസി ഉടമകള്‍ക്ക് ഇത്തരത്തില്‍ പെട്ടെന്നുള്ള അനുമതികള്‍ അപൂര്‍വമാണ്. സെലിബ്രിറ്റികള്‍ക്കും ഉന്നത വ്യക്തികള്‍ക്കും നിബന്ധനകളിലും ചികിത്സയിലും മുന്‍ഗണന കിട്ടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അസമത്വത്തിന് വഴിയൊരുക്കുന്നതാണിതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Share Email
Top