ശിവകാര്‍ത്തികേയന്‍ ചിത്രം അമരനിലെ സായ് പല്ലവിയുടെ ക്യാരറ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ശിവകാര്‍ത്തികേയന്‍ ചിത്രം അമരനിലെ സായ് പല്ലവിയുടെ ക്യാരറ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാജ്കുമാര്‍ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തിലെ സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ക്യാരറ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടരിക്കുകയാണ്.

യുദ്ധത്തിന്റെ പശ്ചാത്തലവും ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രം അമരനുണ്ടാകും എന്നതും പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാക്കുന്നതാണ്. ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ്.

Top