തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. സായ് പല്ലവിയുടെ ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ സായ് പല്ലവിക്ക് 47 കോടിയോളം ആസ്‍തിയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സായ് പല്ലവി ഒരു സിനിമയ്‍ക്ക് മൂന്ന് കോടി മുതല്‍ ഏകദേശം 15 കോടി വരെ പ്രതിഫലം വാങ്ങിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സായി പല്ലവി നായികയായ ചിത്രങ്ങൾ തുടര്‍ച്ചയായി വൻ ഹിറ്റായി മാറുകയും ചെയ്‍തിട്ടുണ്ട്. സായ് പല്ലവി നായികയായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തണ്ടേലാണ്. ചിത്രം ഇന്ത്യയില്‍ മാത്രം 50 കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണ്ടേല്‍ ആഗോളതലത്തില്‍ 100 കോടി രൂപയിലധികം നേടിയിരുന്നു.
Also Read: നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണ്; ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ച് മാറ്റി
അതേസമയം സായ് പല്ലവി നായികയായി മുമ്പ് വന്ന അമരനും വൻ വിജയമായി മാറിയിരുന്നു. അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകനായി എത്തിയത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.