സായ് പല്ലവിക്ക് സീതയാകാനുള്ള ലുക്ക് ഇല്ല; രാമായണ ടീസറിന് പിന്നാലെ വിമര്‍ശനം

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ എന്ന ടാഗ് ലൈനോടെയാണ് 'രാമായണ' വരുന്നത്

സായ് പല്ലവിക്ക് സീതയാകാനുള്ള ലുക്ക് ഇല്ല; രാമായണ ടീസറിന് പിന്നാലെ വിമര്‍ശനം
സായ് പല്ലവിക്ക് സീതയാകാനുള്ള ലുക്ക് ഇല്ല; രാമായണ ടീസറിന് പിന്നാലെ വിമര്‍ശനം

മ്പൻ താരനിരയും ബഡ്‌ജറ്റുമായി ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണ’. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ എന്ന ടാഗ് ലൈനോടെയാണ് ‘രാമായണ’ വരുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

ടീസർ പുറത്തുവിട്ടതിന് പിന്നാലെ ട്രോളുകളിൽ ആദിപുരുഷ് സിനിമ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ‘രാമായണയില്‍’ സീതയായി സായ് പല്ലവി എത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയാണ് ചില ആരാധകര്‍. സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്നാണ് പ്രധാന വിമർശനം. സിനിമ പ്രഖ്യാപിച്ച സമയത്ത് തന്നെ കാസ്റ്റിങ്ങിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ‘സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവര്‍ക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു’ എന്നാണ് ട്രെയിലര്‍ റിലീസിന് ശേഷം സായ് പല്ലവി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.

Also Read:എന്റെ മാറ്റത്തില്‍ ഡാഡി സന്തോഷിക്കുന്നുണ്ടാകാം, ആ അദൃശ്യ സാന്നിധ്യം എന്നെ കാക്കും’; ഷൈന്‍ ടോം ചാക്കോ

സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിക്കില്ല എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. സായ് പല്ലവിക്ക് പകരം ഒരു പുതുമുഖത്തിന് റോൾ നൽകാമായിരുന്നു, ‘കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ’ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സായ് പല്ലവിയിൽ നിന്നും ഇതുവരെ ഒരു മോശം പ്രകടനം ഉണ്ടായിട്ടില്ലെന്നും വിമർശിക്കുന്നവർ ശ്യാം സിംഘ റോയ് സിനിമയിലെ നടിയുടെ പ്രകടനം ഒന്ന് കണ്ടു നോക്കൂ എന്നും മറുപക്ഷവും മറുപടി നൽകുന്നുണ്ട്.

Share Email
Top