ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍

ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍
ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍

നിലമ്പൂര്‍: ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. രൂപീകരണ കാലം മുതല്‍ ഇസ്രായേല്‍ അക്രമം ആരംഭിച്ചുവെന്നും അവര്‍ പലസ്തീനില്‍ ഒന്നര വര്‍ഷമായി ആക്രമണം തുടരുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇറാന്‍ നിലവില്‍ നടത്തുന്നത് പ്രതിരോധം മാത്രമാണെന്നും ഏതെങ്കിലും രാജ്യം തങ്ങളെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാനുളള അവകാശം ആ രാജ്യത്തിനുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.

Also Read: മലപ്പുറത്ത് മതം മാത്രമേ പറയാവൂ എന്ന നിലപാടിലേക്ക് എല്‍ഡിഎഫും യുഡിഎഫും എത്തിയിട്ടുണ്ടോ? എംടി രമേശ്

‘ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട രാജ്യത്തിന് പ്രതിരോധിക്കാനുളള അവകാശമുണ്ട്. ഇറാനും അത്തരത്തില്‍ പ്രതിരോധിക്കും. ഇങ്ങനെ ചെയ്യുന്നത് ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയാകും. ലോകസമാധാനം തകര്‍ക്കുന്ന കാര്യങ്ങളാണ് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.’-സാദിഖലി തങ്ങള്‍ പറഞ്ഞു.

Share Email
Top