ഏറെ വിവാദമായ ശബരിമല സ്വർണ്ണ മോഷണക്കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് ജൂൺ 29-നകം സമഗ്രമായ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കേസിന്റെ നിലവിലെ പുരോഗതിയും അന്തിമ നിലപാടും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ റിപ്പോർട്ടും ഇന്ന് ഹൈക്കോടതിക്ക് കൈമാറുന്നുണ്ട്. അതേസമയം, 2019-ൽ നടന്ന ദ്വാരപാലക ശിൽപ്പ പാളികൾ, കട്ടിളപ്പാളികൾ എന്നിവയിലെ സ്വർണ്ണ മോഷണ കേസുകളിലെ അന്വേഷണം പൂർത്തിയായ വിവരം പ്രത്യേക സംഘം കോടതിയെ ഔദ്യോഗികമായി ബോധിപ്പിക്കും.






