ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തും എ. അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചു

ഗൂഢാലോചനയ്ക്ക് യാതൊരു തെളിവുമില്ലെന്നും തങ്ങളുടെ അറസ്റ്റ് പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് പ്രതികൾ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്ന

ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തും എ. അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചു
ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തും എ. അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചു

ബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും എ. അജികുമാറും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഗൂഢാലോചനയ്ക്ക് യാതൊരു തെളിവുമില്ലെന്നും തങ്ങളുടെ അറസ്റ്റ് പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് പ്രതികൾ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. അറസ്റ്റിനുശേഷം കേസിൽ മറ്റ് തുടർനടപടികളോ ചോദ്യം ചെയ്യലുകളോ നടന്നിട്ടില്ലെന്നും, തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും എ. അജികുമാർ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ തന്റെ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം ജാമ്യാപേക്ഷയിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ ജൂലൈ 23-നാണ് എസ്.ഐ.ടി ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 19 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇരുവരും കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. 2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണ് 2025-ൽ പി.എസ് പ്രശാന്ത് പ്രസിഡന്റായ ബോർഡ് ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസി’ലേക്ക് പാളികൾ വീണ്ടും കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയും മുൻകൂർ അനുമതി തേടാതെയും സ്വർണം പൂശാനായി പാളികൾ കൈമാറുകയായിരുന്നു.

Also Read:അശ്ലീലദൃശ്യം പങ്കുവെച്ച കേസ്! യൂട്യൂബർ ‘തൊപ്പി’ക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്!

എന്നാൽ കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് ഒരു സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി.എസ് പ്രശാന്തിന്റെ വിശദീകരണം. എന്നാൽ പ്രതികളുടെ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ എസ്.ഐ.ടി, ഗൂഢാലോചന ഉൾപ്പെടെയുള്ള കടുത്ത കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

Share Email
Top