തിരുവനന്തപുരം: ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആത്മഹത്യാ ശ്രമം. തകിൽ ജീവനക്കാരനാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. സസ്പെൻഷനിലായിരുന്ന മധു എന്ന ജീവനക്കാരനാണ് ഇന്നലെ തിരികെ ജോലിയിൽ പ്രവേശിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുമ്പ് ജോലി ചെയ്ത ഉള്ളൂർ ഗ്രൂപ്പിൽ തിരികെ പ്രവേശിപ്പിക്കാത്തതിനാണ് ആത്മഹത്യാശ്രമം നടത്തിയത്. മധുവിന്റെ ആരോഗ്യനില തൃപ്തികരം. വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കഴിഞ്ഞ ഒന്നരമാസമായി സസ്‌പെൻഷനിലായിരുന്നു. വ്യാഴാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.













