റുതുരാജ് ​ഗെയ്ക്ക്‌വാദ്‌ കൗണ്ടി ക്രിക്കറ്റ് കളിക്കും

യോർക്ക്ഷൈറിനൊപ്പം കൗണ്ടി കളിക്കാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്ന് റുതുരാജ് പ്രതികരിച്ചു

റുതുരാജ് ​ഗെയ്ക്ക്‌വാദ്‌ കൗണ്ടി ക്രിക്കറ്റ് കളിക്കും
റുതുരാജ് ​ഗെയ്ക്ക്‌വാദ്‌ കൗണ്ടി ക്രിക്കറ്റ് കളിക്കും

ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങി ഇന്ത്യൻ താരം റുതുരാജ് ഗെയ്ക്ക്‌വാദ്‌. റുതുരാജ് യോര്‍ക്ക്‌ഷൈര്‍ ക്രിക്കറ്റ് ക്ലബിലാണ് കളിക്കുക. ജൂലൈ മുതൽ സെപ്റ്റംബറിൽ സീസൺ അവസാനിക്കും വരെ ഗെയ്ക്ക്‌വാദ്‌ കൗണ്ടി ക്രിക്കറ്റിൽ കളിക്കും. യോർക്ക്ഷൈറിനൊപ്പം കൗണ്ടി കളിക്കാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്ന് റുതുരാജ് പ്രതികരിച്ചു.

‘കൗണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് എക്കാലത്തും തന്റെ ലക്ഷ്യമായിരുന്നു. അതിനായി ഏറ്റവും മികച്ച ക്ലബ് തന്നെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഈ സീസണിൽ ക്ലബിന് എന്റെ സാന്നിധ്യം നിർണായകമാണ്. ടൂർണമെന്റുകൾ വിജയിക്കുകയാണ് തന്റെ ലക്ഷ്യം,’ റുതുരാജ് പ്രതികരിച്ചു.

Also Read: കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനിറങ്ങില്ല; ലെവൻഡോവ്സ്കി

ഗെയ്ക്ക്‌വാദ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ആറ് ഏകദിനങ്ങളും 23 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്റെ ഭാഗമാണ് റുതുരാജ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ 41.77 ശരാശരിയിൽ ഏഴ് സെഞ്ച്വറികളും ലിസ്റ്റ് എ ഏകദിന ക്രിക്കറ്റിൽ 56.15 ശരാശരിയിൽ 16 സെഞ്ച്വറികളും റുതുരാജ് സ്വന്തമാക്കിയിട്ടുണ്ട്.

Share Email
Top