തങ്ങളുടെ ഊർജ്ജ സംവിധാനത്തിന് നേരെയുള്ള റഷ്യയുടെ കടുത്ത അക്രണങ്ങളെ നേരിടാൻ പാടുപെടുകയാണ് യുക്രെയ്ൻ. യുദ്ധത്തിൽ തകർന്ന് കൊണ്ടിരിക്കുന്ന യുക്രെയ്ൻ നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയാണ് റഷ്യയുടെ ഈ അക്രമണം. ഈ വർഷം യുക്രെയ്നിലെ ഊർജ്ജ സംവിധാനത്തിൽ റഷ്യ നടത്തിയ 12-ാമത്തെ വലിയ ആക്രമണം നിരവധി യുക്രേനിയൻ പ്രദേശങ്ങളിലെ വൈദ്യുതി പ്രവർത്തനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ദശലക്ഷക്കണക്കിന് സിവിലിയൻമാർക്ക് വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു.
“ശത്രു രാജ്യം അവരുടെ ഭീകരത തുടരുകയാണ്. ഒരിക്കൽ കൂടി, യുക്രെയ്‌നിലുടനീളമുള്ള ഊർജ്ജ മേഖല വൻ ആക്രമണത്തിരയായി,” യുക്രേനിയൻ വൈദ്യുതി മന്ത്രി ജർമ്മൻ ഹലുഷ്‌ചെങ്കോ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറഞ്ഞു. നാശനഷ്ടത്തിൻ്റെ വ്യാപ്തി ഇതുവരെ വ്യക്തമാക്കിയിട്ടില്ല, അതേസമയം രാജ്യത്തെ ജനങ്ങളെല്ലാം ഷെൽട്ടറുകളിൽ തന്നെ തുടരുകയാണ്.
Also Read: ജൊലാനി ഭയക്കുന്നത് ആരെ? ഇസ്രയേല്‍ ആക്രമണത്തിന് മൗനാനുവാദം
ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ രാജ്യത്തിൻ്റെ ചില ഭാഗങ്ങൾ ലക്ഷ്യമിടാൻ സാധ്യതയുള്ളതായി യുക്രെയ്‌നിൻ്റെ വ്യോമസേന മുന്നറിയിപ്പ് നൽകിയതിനാൽ തലസ്ഥാനമായ കീവിലെ തെരുവുകളെല്ലാം ശൂന്യമായിരുന്നു. ആക്രമണത്തിന്റെ ഫലമായി രാജ്യത്തുടനീളം അടിയന്തരമായി വൈദ്യുതി നിർത്തലാക്കുകയാണെന്ന് യുക്രെയ്നിലെ എനർജി ഗ്രിഡ് ഓപ്പറേറ്ററായ യുക്രെനെർഗോ അറിയിച്ചു. അതേസമയം, അടുത്ത മാസങ്ങളിൽ റഷ്യയുടെ സൈന്യം യുക്രെയ്‌നിന് നേരെ ബോംബാക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം അതിൻ്റെ മൂന്നാം ശീതകാലത്തിലേക്ക് കടക്കുമ്പോൾ രാജ്യം വളരെ അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
Also Read: ഭരണത്തിന് പിന്നില്‍ ബാഷര്‍ വളര്‍ത്തിയത് മയക്കുമരുന്ന് സംഘങ്ങളേയോ ..?
കഴിഞ്ഞ മാസം, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ യുക്രെയിനിന്റെ ഊർജ ഇൻഫ്രാസ്ട്രക്ചറികൾക്ക് നേരെ ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തെക്കുപടിഞ്ഞാറൻ റഷ്യയിലെ ഒരു നഗരത്തിന് നേരെ ആറ് അമേരിക്കൻ നിർമ്മിത എടിഎസിഎംഎസ് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ള ആയുധങ്ങളുപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും പുതിയ ആക്രമണം യുക്രെയിനിൽ അരങ്ങേറിയത്.
സൈനിക, ഊർജ്ജ കേന്ദ്രങ്ങൾ ഉൾപ്പെടെ വെള്ളിയാഴ്ച “റഷ്യയുടെ അക്രമണം വലിയതോതിൽ രാജ്യത്ത് അരങ്ങേറിയതായി” യുക്രെയ്ൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് ഏത് തരത്തിലുള്ള മിസൈലുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. അതേസമയം അമേരിക്കൻ സൈനിക സ്റ്റോക്കുകളിൽ നിന്ന് ഉപകരണങ്ങൾ പിൻവലിക്കുന്ന വരും ദിവസങ്ങളിൽ യുക്രെയ്‌നിന് 500 മില്യൺ ഡോളറിൻ്റെ സഹായ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 2025-ലേക്ക് കടക്കുമ്പോഴേക്കും യുക്രെയിനെ ശക്തമായ നിലയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അമേരിക്ക, ഇതിന്റെ ഭാഗമായി യുക്രെയ്നിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിനായി ബൈഡൻ ഭരണകൂടം പ്രവർത്തിക്കുകയാണെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതെ സമയം, ടാഗൻറോഗ് നഗരത്തിന് സമീപമുള്ള സൈനിക വ്യോമതാവളത്തിൽ അടുത്തിടെ യുക്രെയ്ൻ നടത്തിയ എടിഎസിഎംഎസ് ആക്രമണത്തിന് മറുപടിയായാണ് നിർണായകമായ യുക്രേനിയൻ സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഒറ്റരാത്രികൊണ്ട് മിസൈൽ ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒറ്റരാത്രികൊണ്ട് നടത്തിയ പ്രത്യാക്രമണം അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും, ലക്ഷ്യമിട്ട എല്ലാ യുക്രേനിയൻ സൗകര്യങ്ങളും തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Also Read: യുക്രെയ്‌ന്റെ ഭാവി കാക്കാൻ നാറ്റോ സഖ്യം, പുടിനെ പിണക്കാതെ ട്രംപ്
“അമേരിക്കൻ ദീർഘദൂര ആയുധങ്ങളുടെ ആക്രമണത്തിന് മറുപടിയായി, റഷ്യയുടെ സായുധ സേന യുക്രെയ്നിലെ സൈനിക വ്യവസായത്തെ പിന്തുണയ്ക്കുന്ന ഇന്ധന-ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾക്ക് നേരെ ദീർഘദൂര വ്യോമ, സമുദ്ര അധിഷ്ഠിത ആയുധങ്ങളും യുഎവി-കളും ഉപയോഗിച്ച് വലിയ തോതിലുള്ള ആക്രമണം നടത്തി. ” പ്രതിരോധ മന്ത്രാലയം അതിൻ്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്ക വിതരണം ചെയ്ത ആറ് ദീർഘദൂര എടിഎസിഎംഎസ് മിസൈലുകൾ റോസ്തോവ് മേഖലയിലെ ഒരു എയർഫീൽഡിലേക്ക് യുക്രെയ്ൻ സൈന്യം വിക്ഷേപിച്ചതായി ബുധനാഴ്ച മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടെണ്ണം പന്ത്‌സിർ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടിരുന്നു, മറ്റ് നാലെണ്ണം ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് നശിപ്പിച്ചത്, ഇതിന്റെ അവശിഷ്ടങ്ങൾ വീണു രണ്ട് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾക്കും സംഭവിച്ചതായി റഷ്യ പറഞ്ഞു.
Also Read: ‘ഷി’യിക്ക് കൈകൊടുത്ത് ട്രംപ്; ചൈന-അമേരിക്ക ബന്ധത്തിന് പുതിയ ട്വിസ്റ്റ്
യുക്രെയ്നിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി നേരത്തെ, യുക്രെയ്‌ന്റെ ഊർജ മന്ത്രി ജർമ്മൻ ഗലുഷെങ്കോ വ്യക്തമാക്കിയിരുന്നു, അതിൻ്റെ ഫലമായി തലസ്ഥാനത്തും മറ്റ് പല നഗരങ്ങളിലും വൈദ്യുതി തടസ്സം അനുഭവപ്പെടുകയുണ്ടായി. ഒഡെസ മേഖലയിലും ഇവാനോ-ഫ്രാങ്കോവ്സ്ക് മേഖലയിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെർനോപോൾ മേഖലയിൽ നിലവിൽ 50% ജനങ്ങളും വൈദ്യുതി തടസ്സം നേരിടുന്നതായി യുക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read: നെതന്യാഹുവിന് തിരിച്ചടി, വംശഹത്യയ്ക്ക് ‘വിലങ്ങിട്ട്’ യുഎന്‍!!
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളല്ല തങ്ങൾ ലക്ഷ്യമിടുന്നതെന്നും, എന്നാൽ വൈദ്യുതി സംവിധാനത്തെ സൈനിക ലക്ഷ്യമായാണ് കാണുന്നതെന്നും റഷ്യ പറയുന്നു. അമേരിക്കയിൽ ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ 2022 മുതലാരംഭിച്ച റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഒരുപക്ഷെ സമാധന ചർച്ചകൾക്ക് തുടക്കമായേക്കാം. സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കയുടെ സഹായം ആവശ്യമാണെന്ന് യുക്രെയ്ൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.