റഷ്യന്‍ ആയുധ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്‌കി കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് പുടിന്റെ അടുത്ത സഹായി

റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടറായിരുന്നു മിഖായേല്‍ ഷാറ്റ്സ്‌കി

റഷ്യന്‍ ആയുധ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്‌കി കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് പുടിന്റെ അടുത്ത സഹായി
റഷ്യന്‍ ആയുധ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്‌കി കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് പുടിന്റെ അടുത്ത സഹായി

മോസ്‌കോ: റഷ്യന്‍ ആയുധ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്‌കിയെ മോസ്‌കോയിലെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ഷാറ്റ്‌സ്‌കിയെ മോസ്‌കോയ്ക്ക് പുറത്തുള്ള കുസ്മിന്‍സ്‌കി വനത്തില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടറായിരുന്നു മിഖായേല്‍ ഷാറ്റ്സ്‌കി.

Also Read: യുക്രെയ്നിന്റെ നട്ടെല്ലൊടിച്ച് റഷ്യ, സൈനിക- വ്യവസായിക കേന്ദ്രങ്ങൾ തകർത്തു, വൻ പ്രതികാരം

അതേസമയം, ഷിറ്റ്‌സ്‌കിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സാണെന്ന് ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സ്. ഇവര്‍ ഷാറ്റ്‌സ്‌കിയെ ലക്ഷ്യം വച്ച് മോസ്‌കോയില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയിരുന്നതായാണ് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈയ്ന്‍ ഏറ്റെടുത്തിട്ടില്ല.

Share Email
Top