വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്

മേയിൽ ഇന്ത്യ പ്രതിദിനം ശരാശരി 1.96 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തെന്ന് വിപണിനിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി

വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്
വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്

ന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ (Russian oil) ഇറക്കുമതിയിൽ വൻ കുതിപ്പ്. അമേരിക്കൻ സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി, അമേരിക്കയുടെ ഉപരോധം, റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടങ്ങിയ വെല്ലുവിളികൾക്കിടയിലാണ് ഈ കുതിപ്പ്.

മേയിൽ ഇന്ത്യ പ്രതിദിനം ശരാശരി 1.96 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തെന്ന് വിപണിനിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യ മേയിൽ പ്രതിദിനം ശരാശരി 5.1 ദശലക്ഷം ബാരൽ വീതം ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്.

Also Read: അൽപ്പം ആശ്വസിക്കാം; സ്വർണ്ണവിലയിൽ മാറ്റമില്ല

വിപണിവിലയേക്കാൾ കുറഞ്ഞവിലയുണ്ടെന്നതാണ് ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്നതാണ് തുടരുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ബിൽ കൊണ്ടുവരുമെന്ന് അമേരിക്ക സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്കയുടെ ഉപരോധമുള്ള റഷ്യൻ എണ്ണ ടാങ്കറുകൾ ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ ഉപയോഗിച്ചതായി കണ്ടുവെന്ന് അടുത്തിടെ ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയുടെ എണ്ണ റിഫൈനറികളെ ഉന്നമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, മേയിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്രോതസ്സ് എന്ന സ്ഥാനം റഷ്യ നിലനിർത്തി. ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയിൽ 38 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.

Share Email
Top