ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് പുതിയ അനുയായികളെ സ്വന്തമാക്കി റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റുകളായ റഷ്യ ടുഡേ, സ്പുട്നിക് എന്നിവയുടെ വ്യാപനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായ പുതിയ നാറ്റോ റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. നാറ്റോ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022-ന്റെ തുടക്കത്തില്‍ യുക്രെനിയന്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം റഷ്യന്‍ മാധ്യമ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വാധീനം എങ്ങനെ വിപുലീകരിച്ചുവെന്ന് പരിശോധിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
Also Read: പുതിയ ശത്രുവിനെ സൃഷ്ടിച്ച് ഇസ്രയേൽ, യുക്രെയ്ന് ആയുധം നൽകിയത് റഷ്യയുടെ കോപത്തിന് ഇടയാക്കും
റിപ്പോര്‍ട്ട് അനുസരിച്ച്, യുക്രെയ്‌നും റഷ്യയും തമ്മിലുള്ള പോരാട്ടത്തിന് ശേഷം റഷ്യ ടുഡേ അറബിക് അതിന്റെ പ്രേക്ഷകരുടെ എണ്ണം പത്ത് ദശലക്ഷം ഉപയോക്താക്കളായി വര്‍ദ്ധിപിച്ചു. സ്പുട്‌നിക് അറബിക് അതിന്റെ കണ്ടെന്റ് ഉല്‍പ്പാദനവും ഗണ്യമായി വര്‍ദ്ധിപ്പിച്ച് 30-35% അധിക കണ്ടെന്റുകള്‍ പോസ്റ്റുചെയ്യുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത ഏജന്‍സിയിലെ ഇടപെടലും 80% വര്‍ദ്ധിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ റഷ്യന്‍ എംബസികളിലും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സില്‍ 41% വര്‍ധനയുണ്ടായി, ഇത് പാശ്ചാത്യേതര പ്രദേശങ്ങളില്‍ വളരുന്ന റഷ്യന്‍ മാധ്യമ സ്വാധീനത്തിന്റെ വിശാലമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് കുറിക്കുന്നത്.

റഷ്യന്‍ മാധ്യമങ്ങളുടെ വ്യാപനത്തില്‍ ആശങ്കപ്പെടുന്ന നാറ്റോ, റഷ്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രേക്ഷകരുമായി ഇടപഴകുന്നതിനും നേരിട്ടുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പാശ്ചാത്യ നയങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും നാറ്റോയുടെ നേതൃത്വത്തില്‍ ഒരു സംരംഭം സ്ഥാപിക്കുക എന്നതാണ് നാറ്റോ ശുപാര്‍ശ ചെയുന്നത്.
അതിനിടയില്‍ യുക്രെയ്ന്‍ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൂടിയാണിപ്പോള്‍ പുറത്ത് വരുന്നത്. സംഘര്‍ഷത്തിനിടെ യുക്രെയ്ന്റെ തടവിലായ ആളുകളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ അനുഭവങ്ങള്‍ ഒരു യുക്രെയ്ന്‍ സൈനികന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു യുക്രെയ്ന്‍ സൈനിക സംഘം എട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപെടുത്തുകയും 14 സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെയും നിര്‍ണായക വിവരങ്ങളാണ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലായ യുക്രെയ്ന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലേക്കുള്ള പാശ്ചാത്യ പിന്തുണയോടെയുള്ള നുഴഞ്ഞുകയറ്റത്തിനിടെ 300 ഓളം താമസക്കാരുള്ള, ഒരു ചെറിയ വാസസ്ഥലമായ Russkoye Porechnoye യുക്രെയ്ന്റെ നിയന്ത്രണത്തിലായിരുന്നു. ഈ മാസം ആദ്യമാണ് റഷ്യന്‍ സൈന്യം ഈ പ്രദേശത്തെ മോചിപ്പിക്കുന്നത്. എന്നാല്‍ അവിടെ ഗ്രാമത്തിലുടനീളമുള്ള ബേസ്‌മെന്റുകളില്‍ നിന്നെല്ലാം റഷ്യന്‍ സൈന്യം കണ്ടെത്തിയത് സിവിലിയന്മാരുടെ അഴുകിയ മൃതദേഹങ്ങള്‍ ആയിരുന്നു. യുക്രെയ്ന്‍ സേനയിലെ 92-ാം ബ്രിഗേഡിലെ സൈനികനായ യെവ്‌ജെനി ഫാബ്രിസെങ്കോയെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടക്കൊലയെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ റഷ്യന്‍ അന്വേഷണ സമിതി പുറത്ത് വിട്ടിട്ടുണ്ട്.
സെപ്തംബര്‍ 28 നാണ് സൈനികന്‍ മറ്റ് രണ്ട് സൈനികര്‍ക്കും ഒപ്പം Russkoye Porechnoye ഗ്രാമത്തിലേക്ക് വിന്യസിച്ചതെന്ന് ഫാബ്രിസെങ്കോ പറഞ്ഞു. റഷ്യന്‍ സിവിലിയന്മാരുടെ ഗ്രാമം പരിശോധിക്കാന്‍ യുക്രെയ്ന്‍ കമാന്‍ഡര്‍ ഉത്തരവിട്ടത് പ്രകാരം, ഒക്ടോബര്‍ 3 വരെ ഈ യൂണിറ്റ് Russkoye Porechnoye ല്‍ തുടരുകയായിരുന്നു. ഈ കാലയളവില്‍ സൈന്യം സിവിലയന്മാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ കണ്ടാല്‍ വധിക്കുകയും ചെയ്തു. എതിര്‍ത്തവരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായും ഫാബ്രിസെങ്കോ പറയുന്നു. വെള്ളിയാഴ്ച റഷ്യ പുറത്തുവിട്ട നിരവധി വീഡിയോകളില്‍ റഷ്യന്‍ സൈന്യം ഗ്രാമം പരിശോധിക്കുന്നതും ബേസ്മെന്റുകളില്‍ നിന്ന് കണ്ടെത്തിയ കനത്ത അഴുകിയതും വികൃതവുമായ മൃതദേഹങ്ങള്‍ എണ്ണാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നും, പിന്നീട് അവരെ മുട്ടുകുത്തി തലയുടെ പിന്നില്‍ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് സൈനികന്‍ പറഞ്ഞു. അവിടെ നിന്ന് ഗ്രാമവാസികള്‍ക്ക് ആര്‍ക്കും തന്നെ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല, കാരണം സെറ്റില്‍മെന്റിന്റെ പ്രാന്തപ്രദേശങ്ങള്‍ യുക്രെനിയന്‍ സൈനികരുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു, ഓടിപ്പോകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സൈന്യം വെടിയുതിര്‍ത്തതായും ഫാബ്രിസെങ്കോ വിശദീകരിച്ചു.

നവംബര്‍ അവസാനത്തോടെ റഷ്യ, പ്രദേശം മോചിപ്പിക്കുന്നതിനിടെ വഴിതെറ്റിയാണ് ഫാബ്രിസെങ്കോ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് ഓടിക്കയറിയത്. റഷ്യന്‍ സൈന്യം നാടത്തിയ ചോദ്യം ചെയ്യലിലാണ് യുക്രെയ്ന്‍ സൈന്യത്തിന്റെ മനാക്ഷിയെ മരവിപ്പിക്കുന്ന അതിക്രമങ്ങള്‍ സൈനികന്‍ ഏറ്റുപറഞ്ഞത്. തീവ്രവാദവും ബലാത്സംഗവും ഉള്‍പ്പെടെ ഒന്നിലധികം ആരോപണങ്ങളില്‍ ജീവപര്യന്തം തടവിനു വിധിച്ചിരിക്കുകയാണ്. അതെസമയം റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ റഷ്യയുമായുള്ള പോരാട്ടത്തില്‍ കഴിഞ്ഞ അര വര്‍ഷത്തിനിടെ യുക്രെയ്‌ന് ഓരോ മാസവും നഷ്ടമായിരിക്കുന്നത് 50,000 സൈനികരെ വീതമാണ്. ജനുവരിയില്‍ മാത്രം 51,960 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഡിസംബറില്‍ ഇത് 48,470 ഉം നവംബറില്‍ 60,805 ഉം ആയിരുന്നുവെന്ന് മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. യുക്രെനിയന്‍ മിലിട്ടറിയുടെ പരിശീലന കേന്ദ്രങ്ങളിലെ റിക്രൂട്ട്മെന്റുകളുടെ എണ്ണം കഴിഞ്ഞ വേനല്‍ക്കാലത്തെ കണക്കുകള്‍ എടുത്താല്‍ പോലും പ്രതിമാസം 30,000 ല്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഔദ്യോഗിക യുക്രെനിയന്‍ കണക്കുകള്‍ പ്രകാരം, 2022 ഫെബ്രുവരിയില്‍ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് ശേഷം രാജ്യത്തെ 100,000 സൈനികര്‍ സ്വമേധയാ തങ്ങളുടെ യൂണിറ്റുകള്‍ ഉപേക്ഷിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Also Read:തുടരുന്ന റാഗിങ്ങ് വൈകൃതങ്ങൾ… അറിയേണ്ടതും അറിയിക്കേണ്ടതും !
പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് യുക്രെയ്ന്‍ ഭരണകൂടം തയ്യാറാക്കിയ നിയമനിര്‍മ്മാണത്തിലെ മാറ്റങ്ങള്‍, സൈനിക സേവനത്തിനുള്ള പ്രായം 25 ല്‍ നിന്ന് 18 വര്‍ഷമായി കുറയ്ക്കുക എന്നതാണ് ഡോണ്‍ബാസിലെ മുന്‍നിരയുടെ തകര്‍ച്ച വൈകിപ്പിക്കാന്‍ യുക്രെനിയന്‍ നേതാവ് വ്ളാഡിമിര്‍ സെലെന്‍സ്‌കിക്ക് മുന്നിലുള്ള ഏക മാര്‍ഗം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ഇതിനായി യുക്രെയ്‌നെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പക്ഷെ നിവര്‍ത്തി കെട്ട് ഇനി അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ സെലെന്‍സ്‌കി മുതിര്‍ന്നാല്‍ അതൊരു പക്ഷെ യുക്രെയ്‌നില്‍ വളര്‍ന്ന് വരുന്ന തലുമുറയിലെ ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറയാന്‍ തന്നെ കാരണമായേക്കും.
വീഡിയോ കാണാം…