റഷ്യന്‍ വാതക വിതരണം പുനഃസ്ഥാപിക്കണം: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വ്യവസായ ഭീമന്‍മാര്‍

2022-ല്‍ ഒരു അട്ടിമറി ആക്രമണത്തില്‍ തകര്‍ന്ന നോര്‍ഡ് സ്ട്രീം അണ്ടര്‍സീ പൈപ്പ്ലൈനുകള്‍ വഴിയാണ് റഷ്യന്‍ വാതകം ജര്‍മ്മനിയിലും വിശാലമായ യൂറോപ്യന്‍ യൂണിയനിലും എത്തിയത്

റഷ്യന്‍ വാതക വിതരണം പുനഃസ്ഥാപിക്കണം: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വ്യവസായ ഭീമന്‍മാര്‍
റഷ്യന്‍ വാതക വിതരണം പുനഃസ്ഥാപിക്കണം: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വ്യവസായ ഭീമന്‍മാര്‍

ര്‍മ്മനിയുടെ കെമിക്കല്‍ വ്യവസായം ‘ഗുരുതരമായ പ്രതിസന്ധിയിലാണ്’ എന്നും വിലകുറഞ്ഞ റഷ്യന്‍ വാതകത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് . ഫ്രഞ്ച് ഊര്‍ജ്ജ ഭീമന്മാരായ എഞ്ചിയും ടോട്ടലും റഷ്യയില്‍ നിന്നുള്ള ഹൈഡ്രോകാര്‍ബണ്‍ ഇറക്കുമതി പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രി കൗണ്‍സിലിന്റെ കണക്കനുസരിച്ച്, 2023-ല്‍ 225.5 ബില്യണ്‍ വിറ്റുവരവോടെ, ഓട്ടോമോട്ടീവ്, മെഷിനറികള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്ക് പിന്നില്‍ ജര്‍മ്മനിയിലെ മൂന്നാമത്തെ വലിയ വ്യവസായമാണ് കെമിക്കല്‍സും ഫാര്‍മസ്യൂട്ടിക്കല്‍സും.

മൂന്ന് വര്‍ഷം മുമ്പ് യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് 2027 ഓടെ റഷ്യന്‍ വാതക ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഖത്തറില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിലകൂടിയ ദ്രവീകൃത പ്രകൃതിവാതകം (LNG) ഉപയോഗിച്ച് അവ മാറ്റിസ്ഥാപിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിട്ടത്. എന്നിരുന്നാലും, ഖത്തറുമായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്ക യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറിയതും അദ്ദേഹത്തിന്റെ താരിഫ് പ്രചാരണവും അമേരിക്കന്‍ വിതരണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ മേധാവികളെ ആശങ്കാകുലരാക്കി.

Gas Pipeline

Also Read: ഗാസയെ വീണ്ടെടുക്കുന്നതിന് സഹായ പാക്കേജ് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

അതേസമയം, തങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും കാത്തിരിക്കാന്‍ വയ്യെന്നും ഇന്‍ഫ്രലൂണയുടെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ഗുന്തര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഡൗ കെമിക്കല്‍, ഷെല്‍ പ്ലാന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്‍ഫ്രലൂണ ജര്‍മ്മനിയിലെ ഏറ്റവും വലിയ കെമിക്കല്‍ നിര്‍മ്മാണ ക്ലസ്റ്ററുകളില്‍ ഒന്നാണ്. തന്റെ സഹപ്രവര്‍ത്തകരില്‍ പലരും റഷ്യന്‍ വാതകത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമ്മതിച്ചിട്ടുണ്ടെന്ന് ഗുന്തര്‍ കൂട്ടിച്ചേര്‍ത്തു.

2022 ന് മുമ്പ്, ജര്‍മ്മനിയുടെ പ്രകൃതിവാതക ആവശ്യകതയുടെ 60% വരെ റഷ്യ നിറവേറ്റിയിരുന്നു. താങ്ങാനാവുന്ന വിലയ്ക്ക് വിതരണം നഷ്ടപ്പെട്ടത് ഊര്‍ജ്ജ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു, ഇത് രാജ്യത്തെ വ്യാവസായിക മേഖലയിലുടനീളം ഉല്‍പാദന വെട്ടിക്കുറവിനും തൊഴില്‍ നഷ്ടത്തിനും കാരണമായി. തങ്ങള്‍ക്ക് വില കുറഞ്ഞ റഷ്യന്‍ ഗ്യാസ് വേണമെന്ന് ല്യൂണ പാര്‍ക്കിലെ പെട്രോകെമിക്കല്‍ നിര്‍മ്മാതാക്കളായ ല്യൂണ-ഹാര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്ലോസ് പോര്‍ പറഞ്ഞു. ഫ്രഞ്ച് ഊര്‍ജ്ജ സ്ഥാപനങ്ങളായ എഞ്ചി, ടോട്ടല്‍ എന്നിവയും റഷ്യയില്‍ നിന്നുള്ള വാതക വാങ്ങലുകള്‍ പുനരാരംഭിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചു.

Vladimir Putin

Also Read: ട്രംപിനെ പുടിന്‍ വിശ്വസിക്കുന്നതിന്റെ കാരണം വിശദീകരിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി

യൂറോപ്യന്‍ യൂണിയന്‍ എല്ലാ വര്‍ഷവും റഷ്യയില്‍ നിന്ന് 150 ബില്യണ്‍ ക്യുബിക് മീറ്റര്‍ പൈപ്പ്ലൈന്‍ ഗ്യാസ് ഇറക്കുമതി ചെയ്തിരുന്നു, ഇത് അവരുടെ ആവശ്യങ്ങളുടെ 40% നിറവേറ്റി. ഉക്രെയ്ന്‍ സംഘര്‍ഷം പരിഹരിച്ച ശേഷം, രാജ്യത്തിന് 20-25% സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ഹോളിയോക്‌സ് പറഞ്ഞു. വിശ്വസനീയമായ ഒരു ഊര്‍ജ്ജ വിതരണക്കാരനായി റഷ്യ വളരെക്കാലമായി പ്രവര്‍ത്തിച്ച്‌വരികയാണ്, വാങ്ങുന്നവര്‍ ഉണ്ടെങ്കില്‍ റഷ്യ യൂറോപ്യന്‍ യൂണിയനിലേയ്ക്കുള്ള ഗ്യാസ് വിതരണം പുനരാരംഭിക്കുമെന്ന് ക്രെംലിന്‍ ജനുവരിയില്‍ പറഞ്ഞിരുന്നു. 2022-ല്‍ ഒരു അട്ടിമറി ആക്രമണത്തില്‍ തകര്‍ന്ന നോര്‍ഡ് സ്ട്രീം അണ്ടര്‍സീ പൈപ്പ്ലൈനുകള്‍ വഴിയാണ് റഷ്യന്‍ വാതകം ജര്‍മ്മനിയിലും വിശാലമായ യൂറോപ്യന്‍ യൂണിയനിലും എത്തിയത്.
തുര്‍ക്കിയിലൂടെയും ബാല്‍ക്കണ്‍സിലൂടെയും കടന്നുപോകുന്ന ടര്‍ക്ക്‌സ്ട്രീം പൈപ്പ്ലൈന്‍ വഴിയാണ് യൂറോപ്യന്‍ യൂണിയന് ഇപ്പോഴും റഷ്യന്‍ വാതകം ലഭിക്കുന്നത്.

Share Email
Top