അമേരിക്കയുടെ റഷ്യൻ ആശ്രിതത്വം അത്ര എളുപ്പത്തിൽ മറികടക്കാൻ കഴിയില്ലെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഊർജ വകുപ്പിന്റെ കണക്കുകൾ. അമേരിക്കയുടെ ആണവോർജ്ജ മേഖലയിലെ ഒരു പ്രധാന വെല്ലുവിളിയാണ് ഇത്. മുൻ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ജെഫ്രി പയാറ്റ് മുന്നറിയിപ്പ് നൽകിയതുപോലെ, അമേരിക്കൻ സമ്പുഷ്ടീകരണ ശേഷി വികസിപ്പിക്കാൻ ബൈഡൻ ഭരണകൂടം ഫണ്ട് അനുവദിച്ചെങ്കിലും, “റഷ്യൻ ഇതര വിതരണ ശൃംഖല പൂർണ്ണമായും സ്ഥാപിക്കാൻ സമയം എടുക്കും.” അതായത്, അമേരിക്കയുടെ റഷ്യയെ താങ്ങിയുള്ള നിൽപ്പ് ഒരൊറ്റ രാത്രികൊണ്ട് അവസാനിപ്പിക്കാൻ സാധ്യമല്ല എന്ന് അർത്ഥം.
വീഡിയോ കാണാം






