യെമനില്‍ ‘ബലം പ്രയോഗിക്കരുതെന്നും’ സംഭാഷണം ആരംഭിക്കണമെന്നും അമേരിക്കയോട് റഷ്യ

യെമനില്‍ എല്ലാ കക്ഷികളും ബലപ്രയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അമേരിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയോട് ഫോണില്‍ പറഞ്ഞതായി ക്രെംലിന്‍

യെമനില്‍ ‘ബലം പ്രയോഗിക്കരുതെന്നും’ സംഭാഷണം ആരംഭിക്കണമെന്നും അമേരിക്കയോട് റഷ്യ
യെമനില്‍ ‘ബലം പ്രയോഗിക്കരുതെന്നും’ സംഭാഷണം ആരംഭിക്കണമെന്നും അമേരിക്കയോട് റഷ്യ

യെമനില്‍ ‘ബലം പ്രയോഗിക്കരുതെന്നും’ സംഭാഷണം ആരംഭിക്കണമെന്നും റഷ്യ അമേരിക്കയോട് പറഞ്ഞതായി റിപ്പോര്‍ട്ട്. യെമനില്‍ എല്ലാ കക്ഷികളും ബലപ്രയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അമേരിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയോട് ഫോണില്‍ പറഞ്ഞതായി ക്രെംലിന്‍ അറിയിച്ചു.

ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സന്ധി സംഭാഷണം പുനരാരംഭിക്കുകയും അത് ഫലവത്താകുകയും ചെയ്തിരുന്നു. യെമനിലെ ഹൂതികള്‍ക്കെതിരെ ആക്രമണം നടത്താനുള്ള അമേരിക്കന്‍ തീരുമാനത്തെക്കുറിച്ച് മാര്‍ക്ക് റൂബിയോ ലാവ്റോവിനെ അറിയിച്ചതായും ക്രെംലിന്‍ സ്ഥിരീകരിച്ചു.

Donald Trump

Also Read: യൂറോപ്പിലേക്കുള്ള ഊര്‍ജ്ജ വിതരണം പുനരാരംഭിക്കണം: അമേരിക്കയും റഷ്യയും ജര്‍മ്മനിയും തമ്മില്‍ ചര്‍ച്ച

‘അമേരിക്കന്‍ പ്രതിനിധികള്‍ മുന്നോട്ടുവച്ച വാദങ്ങള്‍ക്ക് മറുപടിയായി, ബലപ്രയോഗം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതല്‍ രക്തച്ചൊരിച്ചില്‍ തടയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിന് എല്ലാ കക്ഷികളും രാഷ്ട്രീയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യവും സെര്‍ജി ലാവ്റോവ് പറഞ്ഞതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കഴിഞ്ഞ വര്‍ഷം യെമനില്‍ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണങ്ങളെ റഷ്യ അപലപിക്കുകയും റഷ്യയുടെ സഖ്യകക്ഷിയായ ഇറാന്റെ പിന്തുണയുള്ള ഹൂതികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Share Email
Top