ആ​ഗോള വിപണിയിലും തളർത്താനായില്ല, കരുത്താർജിച്ച് റഷ്യ

വില കുറഞ്ഞ റഷ്യൻ ഗോതമ്പ് യൂറോപ്യൻ വിപണികളെ അസ്ഥിരപ്പെടുത്തുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി, റഷ്യയയുടെ കയറ്റുമതി വരുമാനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയൻ റഷ്യൻ ധാന്യ ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തിയിരുന്നു. പക്ഷെ അതെല്ലാം തിരിച്ചടികളായി എന്നല്ലാതെ റഷ്യയെ ഒരു തരിപോലും ബാധിച്ചിട്ടില്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായതിന്റെ തെളിവാണ് ഇതെല്ലാം

ആ​ഗോള വിപണിയിലും തളർത്താനായില്ല, കരുത്താർജിച്ച് റഷ്യ
ആ​ഗോള വിപണിയിലും തളർത്താനായില്ല, കരുത്താർജിച്ച് റഷ്യ

റ്റവും പുതിയ ഡാറ്റ പ്രകാരം, ആഗോള ധാന്യ വിപണികളിലേക്കുള്ള റഷ്യയുടെ കുതിപ്പ് നിയന്ത്രിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾക്കിടയിലും, 2024-2025 കാർഷിക സീസണിന്റെ തുടക്കത്തിൽ തന്നെ റഷ്യയുടെ ഗോതമ്പ് കയറ്റുമതി റെക്കോർഡ് ഉയരത്തിലെത്തിയതായി റിപ്പോർട്ട്. വില കുറഞ്ഞ റഷ്യൻ ഗോതമ്പ് യൂറോപ്യൻ വിപണികളെ അസ്ഥിരപ്പെടുത്തുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി, റഷ്യയയുടെ കയറ്റുമതി വരുമാനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയൻ റഷ്യൻ ധാന്യ ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തിയിരുന്നു. പക്ഷെ അതെല്ലാം തിരിച്ചടികളായി എന്നല്ലാതെ റഷ്യയെ ഒരു തരിപോലും ബാധിച്ചിട്ടില്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായതിന്റെ തെളിവാണ് ഇതെല്ലാം.

യൂറോപ്യൻ യൂണിയന്റെ നടപടികൾ ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുമെന്ന് ക്രെംലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിലക്കയറ്റം മൂലം യൂറോപ്പിലെ ഉപഭോക്താക്കൾ തീർച്ചയായും കഷ്ടപ്പെടുമെന്നും ക്രെംലിൻ പറഞ്ഞിരുന്നു. റെയിൽവേ ഓപ്പറേറ്ററായ റുസാഗ്രോട്രാൻസ് നടത്തിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം ജൂലൈ മുതൽ ജനുവരി വരെയുള്ള കാലയളവിൽ റഷ്യൻ ഗോതമ്പ് കയറ്റുമതി റെക്കോർഡ് 32.2 ദശലക്ഷം ടൺ ആയി വർധിക്കുകയാണുണ്ടായത്. കഴിഞ്ഞ സീസണിലെ ഇതേ കാലയളവിൽ ഇത് 31.8 ദശലക്ഷം ടണ്ണായിരുന്നു. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ​ഗോതബ് വാങ്ങുന്ന രാജ്യം ഈജിപ്താണ്. 6.3 ദശലക്ഷം ടൺ ഇറക്കുമതിയാണ് ഇതുവരെ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 1.7 മടങ്ങ് കൂടുതലാണത്. ഗോതമ്പ് കൂടാതെ സൂര്യകാന്തി, സോയാബീൻ എണ്ണ, പയർവർഗ്ഗങ്ങൾ, ചണവിത്ത്, യീസ്റ്റ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയും രാജ്യത്തേക്ക് കയറ്റുമതി നടത്തുന്നുണ്ട്. 2.28 ദശലക്ഷം ടൺ കയറ്റുമതി ചെയ്ത ബംഗ്ലാദേശാണ് രണ്ടാമതുള്ളത്. പിന്നാലെ തുർക്കിയും, അൾജീരിയയും കെനിയയുമൊക്കെയുണ്ട്.

Also Read: ഒമാൻ ഉൾക്കടലിൽ ഇറാന്‍റെ ‘സെക്യൂരിറ്റി ബെൽറ്റ്’, കൂട്ടിന് ചൈനയും റഷ്യയും അമേരിക്കയുടെ തലവര മാറുമോ?

ആഭ്യന്തര ധാന്യ വിതരണവും ആവശ്യകതയും സന്തുലിതമാക്കുന്നതിനായി ഡിസംബറിൽ റഷ്യ ഗോതമ്പ് കയറ്റുമതി ക്വാട്ട അവതരിപ്പിച്ചിരുന്നു. 2025 ഫെബ്രുവരി 15 മുതൽ ജൂൺ 30 വരെ കയറ്റുമതി 10.6 ദശലക്ഷം ടണ്ണായി നിശ്ചയിച്ചിട്ടുള്ളതാണ് ക്വാട്ട. മാനുഷിക സഹായത്തിനുള്ള കയറ്റുമതിക്ക് ക്വാട്ട ബാധകമല്ല. ഭക്ഷ്യ സഹായ പദ്ധതിയുടെ ഭാഗമായി റഷ്യ എത്യോപ്യയ്ക്ക് 1,600 ടൺ ധാന്യം നൽകിയിട്ടുണ്ടെന്ന് ടാസ് റിപ്പോർട്ട് ചെയ്യുന്നു. ഡിസംബറിൽ എത്തിയ മാലിയിലേക്ക് 65 ടൺ ഗോതമ്പും റഷ്യ അയച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന കുറഞ്ഞ വരുമാനമുള്ള ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് 200,000 ടൺ ഗോതമ്പ് റഷ്യ സംഭാവന ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ ഉയർന്ന താരിഫുകൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലേക്ക് ഗണ്യമായ അളവിൽ ധാന്യ കയറ്റുമതി നടത്തി റഷ്യ വിജയിച്ചിരുന്നു. 2023-2024 കാർഷിക സീസണിൽ റഷ്യ 55.3 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തിട്ടുണ്ട്. “2023-2024 വർഷത്തിൽ, ആഫ്രിക്കൻ രാജ്യങ്ങൾ 21.2 ദശലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്തു, ഇത് റഷ്യയുടെ മൊത്തം ഗോതമ്പ് കയറ്റുമതിയുടെ 38% വരും.

ഇത് ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് വിതരണക്കാരൻ എന്ന സ്ഥാനമാണ് റഷ്യ്ക്ക് നേടികൊടുത്തത്. ഇന്റർനാഷണൽ ഗ്രെയിൻസ് കൗൺസിലിന്റെ കണക്കനുസരിച്ച്, ആഗോള ഗോതമ്പ് വിപണിയുടെ 26.1% ഈ രാജ്യത്തിലാണുള്ളത്. ഉപരോധങ്ങൾ ഏർപ്പെടുത്തി തളർത്താൻ വന്നവർക്ക് കിട്ടിയ ഏറ്റവും നല്ല മറുപടിയായിരുന്നു ഇപ്പോൾ പുറത്ത് വരുന്ന ഈ കണക്കുകൾ. അത്ര എളുപ്പത്തിലൊന്നും റഷ്യയെ ഒന്ന് തൊടാൻ പോലും സാധിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ഇതിനായി ഇറങ്ങി തിരിച്ച് സ്വന്തമായി പണി വാങ്ങി കൂട്ടിയതല്ലാതെ യൂറോപ്യൻ രാജ്യങ്ങൾക്ക് മറ്റു ​ഗുണമൊന്നുമുണ്ടായില്ലെന്നതാണ് സത്യം.

Also Read:അടിക്കടി ഭൂകമ്പങ്ങൾ, അടിമുടി ഇളകി മുക്കും മൂലയും, ജപ്പാൻ അപകടത്തിലോ?

അതേസമയം, 2024 ൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള റഷ്യൻ കാർഷിക കയറ്റുമതി 7 ബില്യൺ ഡോളർ കവിഞ്ഞിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 19% വർദ്ധനവ് അടയാളപ്പെടുത്തിയതായി റഷ്യൻ കൃഷി മന്ത്രാലയത്തിന്റെ കയറ്റുമതി വകുപ്പ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 45 ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് റഷ്യൻ ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നു. റഷ്യയിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയിൽ അൾജീരിയ രണ്ടാം സ്ഥാനത്തും ലിബിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങൾ തൊട്ടുപിന്നിലുമായി ഉണ്ടെന്ന് അഗ്രോഎക്‌സ്‌പോർട്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അവിടെയും ഒന്നാം സ്ഥാനത്ത് ഈജിപ്ത് തന്നെയാണ്. കഴിഞ്ഞ വർഷം പാലുൽപ്പന്ന കയറ്റുമതിയിലും റഷ്യയിൽ നിന്ന് ​ഗണ്യമായ വർധനവുണ്ടായിരുന്നു.

ഈ സീസണിൽ റഷ്യയുടെ മൊത്തം ഗോതമ്പ് കയറ്റുമതിയുടെ 50% ത്തിലധികവും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് എത്തിയിരിക്കുന്നത്. ജൂലൈ മുതൽ ഫെബ്രുവരി വരെ 18 ദശലക്ഷം ടൺ കയറ്റുമതിയാണ് നടത്തിയത്. ഈജിപ്ത്, അൾജീരിയ, ലിബിയ, മൊറോക്കോ എന്നിവിടങ്ങളിലേക്കും കെനിയ, നൈജീരിയ, ടാൻസാനിയ, മൊസാംബിക്ക്, എത്യോപ്യ, മറ്റ് രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയിലെ വർദ്ധനവാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്റർ കമ്പനിയായ റുസാഗ്രോട്രാൻസിലെ വിശകലന വിഭാഗം മേധാവി ഇഗോർ പാവൻസ്കി പറഞ്ഞു. ജനുവരിയിൽ, റഷ്യൻ ധാന്യ കയറ്റുമതിക്കാരുടെ യൂണിയൻ ചെയർമാൻ എഡ്വേർഡ് സെർനിൻ, ഉയർന്ന നിലവാരമുള്ളതും മത്സരാധിഷ്ഠിതവുമായ വിലനിർണ്ണയമാണ് ഇതിന് കാരണമെന്ന് പറഞ്ഞുകൊണ്ട്, റഷ്യൻ ധാന്യത്തിനായുള്ള ആഫ്രിക്കയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത എടുത്തുകാണിച്ചിരുന്നു.

Also Read: ബ്രിട്ടൻ്റെ ആയുധങ്ങൾ നിശ്ചലമാകും, യൂറോപ്യൻ യൂണിയനും ‘പണി’ കിട്ടും, കടുപ്പിച്ച് അമേരിക്ക

2024-25 സീസണിൽ മൊറോക്കോയിലേക്കും നൈജീരിയയിലേക്കുമുള്ള റഷ്യൻ കയറ്റുമതി ഇതിനകം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. റഷ്യൻ ധാന്യത്തിന്റെ പ്രധാന ഇറക്കുമതിക്കാരിൽ ഒന്നായ കെനിയയും അതിന്റെ അളവ് വർദ്ധിപ്പിക്കുകയാണ് ഇപ്പോളെന്നും അദ്ദേഹം പറഞ്ഞു, കഴിഞ്ഞ വർഷം അവസാനത്തോടെ, മത്സരാധിഷ്ഠിത വിലനിർണ്ണയവും ഫ്രാൻസിന്റെ പരിമിതമായ വിതരണവും കാരണം റഷ്യ ഫ്രാൻസിനെ മറികടന്ന് മൊറോക്കോയുടെ മുൻനിര ധാന്യ വിതരണക്കാരായി മാറിയിരുന്നുവെന്ന് റഷ്യയുടെ ധാന്യ ഗുണനിലവാര നിരീക്ഷകനായ സെന്റർ ഓഫ് ഗ്രെയിൻ ക്വാളിറ്റി അഷ്വറൻസിന്റെ തലവനായ റസ്ലാൻ ഖാസനോവ് പറഞ്ഞു.

Also Read: ട്രാക്ക് മാറ്റി ഇന്ത്യൻ വിദ്യാർത്ഥികൾ, യുകെയും യുഎസും ഒന്നും ഇനി വേണ്ട..

മൊറോക്കൻ നാഷണൽ ഫെഡറേഷൻ ഓഫ് ഗ്രെയിൻ ആൻഡ് ലെഗ്യൂം ട്രേഡേഴ്‌സിന്റെ തലവനായ ഒമർ യാക്കൂബി ഒക്ടോബറിൽ റോയിട്ടേഴ്‌സിനോട് പറഞ്ഞത് ഫ്രാൻസിന് മതിയായ വിതരണമില്ലെന്നും റഷ്യയുടെ മത്സരാധിഷ്ഠിത വിലനിർണ്ണയം അതിനെ പ്രധാന വിപണി നിർമ്മാതാവ്” ആക്കി മാറ്റിയെന്നും ആണ്. 2030 ആകുമ്പോഴേക്കും കാർഷിക കയറ്റുമതിയിൽ 50% വർദ്ധനവ് വരുത്തണമെന്ന് പുടിൻ ആഹ്വാനം ചെയ്തിരുന്നു. ലോകത്തിലെ തന്നെ പ്രധാന വിതരണക്കരായി പ്രധാന സ്ഥാനം ഉറപ്പിച്ചിരിക്കുന്ന റഷ്യ ഇനിയും പലരെയും പിന്തള്ളികൊണ്ട് മുന്നോട്ട് പോവുകയൊള്ളു. ഉപരോധങ്ങൾ ഏർപ്പെടുത്ത് തളർത്താൻ ശ്രമിച്ച സമയത്താണ് റഷ്യൻ കയറ്റുമതിക്ക് ഡിമാൻഡ് വർധിച്ചത് എന്നതാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.

Share Email
Top