റഷ്യ-യുക്രെയ്‌ൻ യുദ്ധം; പുടിനുമായും സെലെൻസ്‌കിയുമായും സംസാരിച്ച് ട്രംപ്

സംഭാഷണത്തിനിടെ, പുടിൻ ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു

റഷ്യ-യുക്രെയ്‌ൻ യുദ്ധം; പുടിനുമായും സെലെൻസ്‌കിയുമായും സംസാരിച്ച് ട്രംപ്
റഷ്യ-യുക്രെയ്‌ൻ യുദ്ധം; പുടിനുമായും സെലെൻസ്‌കിയുമായും സംസാരിച്ച് ട്രംപ്

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുമായും സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളും ചർച്ചകൾ ഉടൻ ആരംഭിക്കാൻ സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി.

പുടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂർ ടെലിഫോണിൽ സംസാരിച്ചുവെന്നും ഇരുവരും കണ്ടുമുട്ടാൻ സമ്മതിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭാഷണത്തിനിടെ, പുടിൻ ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമായി ട്രംപുമായി സംഭാഷണം നടത്തിയതായി സെലെൻസ്‌കിയും എക്‌സിൽ അറിയിച്ചു.

Also Read: ‘കല്യാണവും കുട്ടികളും വേണ്ട’; ചൈനയിൽ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ കുറവ്

ചർച്ചകൾക്ക് നേതൃത്വം നൽകാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ്, അംബാസഡറും പ്രത്യേക ദൂതനുമായ സ്റ്റീവ് വിറ്റ്കോഫ് എന്നിവരോട് ട്രംപ് നിർദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2022 ൽ റഷ്യ യുക്രയ്നിൽ അധിനിവേശം നടത്തിയിട്ടും പുടിനുമായി തനിക്കുള്ള നല്ല ബന്ധത്തെ കുറിച്ച് ട്രംപ് സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണിതെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.

Share Email
Top