മയക്കുമരുന്ന് കടത്ത് കുറ്റത്തിന് 14 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ അമേരിക്കന്‍ എംബസി ജീവനക്കാരന്‍ മാര്‍ക്ക് ഫോഗലിനെ മോചിപ്പിക്കാന്‍ റഷ്യ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘വളരെ ന്യായമായ കരാറിന്റെ’ ഭാഗമായിട്ടാണ് ഇത് സംഭവിച്ചതെന്ന് ട്രംപ് പറഞ്ഞു . എന്നാല്‍ ഈ സംഭവവികാസത്തെക്കുറിച്ച് ക്രെംലിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘റഷ്യ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നത് നിര്‍ത്താനും കഴിയുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണിതെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യ വളരെ നല്ലതാണെന്നാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

ഫോഗലിന്റെ മോചനത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി വ്യക്തിപരമായി ചര്‍ച്ച ചെയ്‌തോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ട്രംപ് ഒഴിഞ്ഞുമാറി. അതാ താന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും, മാര്‍ക്കിനെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ച അവര്‍ ചെയ്തതിനെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു എന്ന് മാത്രം ട്രംപ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് കുറ്റത്തിന് മൂന്ന് വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചതില്‍ പുടിനെ ‘വളരെ ഉദാരമതി’ എന്നും ‘രാഷ്ട്രതന്ത്രജ്ഞനെപ്പോലെ’ എന്നും ഫോഗല്‍ വിശേഷിപ്പിച്ചു.
റഷ്യയിലെ ഒരു ആംഗ്ലോ-അമേരിക്കന്‍ സ്‌കൂളിലെ അധ്യാപകനായ ഫോഗല്‍ മുമ്പ് റഷ്യയിലെ അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്തിരുന്നു. 2021 ഓഗസ്റ്റില്‍, അദ്ദേഹത്തിന്റെ കൈവശം കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയതിനെത്തുടര്‍ന്ന് റഷ്യയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. നിരോധിത വസ്തുക്കള്‍ അദ്ദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ 14 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.