ആണവോർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് റഷ്യ. റഷ്യൻ ആണവോർജ്ജ ഭീമനായ റോസാറ്റം ഇന്ത്യയ്ക്ക് ചെറിയ മോഡുലാർ റിയാക്ടറുകൾ (എസ്എംആർ) സ്ഥാപിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതായാണിപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ തീരദേശ പ്രദേശങ്ങളിൽ ഇത്തരം മോഡുലറുകൾ സ്ഥാപിക്കാനുള്ള സാധ്യത റോസാറ്റം പരിശോധിക്കുമെന്ന് പ്രധാന സ്രോതസ്സുകളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ആണവോർജ്ജ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്.
നിലവിൽ തമിഴ്‌നാട്ടിലെ കൂടംകുളത്തുള്ള ആണവ നിലയമാണ് റോസാറ്റം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മോഡുലാർ റിയാക്ടറുകൾ വികസിപ്പിക്കാൻ ഇന്ത്യയും സഹകരണം അറിയിച്ചതായ റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച നിരവധി കരാറുകളിൽ മോഡുലാർ സാങ്കേതികവിദ്യയുമായി സഹകരിക്കുന്നതിനെ പറ്റി സൂചിപ്പിക്കുന്നുണ്ട്. ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടെ ആണവോർജ്ജ മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനാണ് ഊന്നൽ നൽകിയിരുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനൊപ്പമുള്ള സന്ദർശന വേളയിൽ മോദി റഷ്യയിലെ ആറ്റം പവലിയൻ സന്ദർശിച്ചിരുന്നു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഐസ് ബ്രേക്കറുകൾ, ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാന്റുകൾ എന്നിവയുൾപ്പെടെ വിവിധ ആണവോർജ്ജ സാങ്കേതികവിദ്യകളെയും പദ്ധതികളെയും കുറിച്ച് ഇരു നേതാക്കൾക്കും തമ്മിൽ ചർച്ചയും നടത്തി. വളരെ ആഴത്തിലുള്ള പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയ്ക്ക് ചെറിയ ആണവ റിയാക്ടറുകൾ നൽകാനും മുഴുവൻ നിർമ്മാണ സാധനങ്ങൾ കൈമാറാനും റഷ്യയ്ക്ക് കഴിയുമെന്ന് റോസാറ്റം ഡയറക്ടർ ജനറൽ അലക്സി ലിഖാചേവ് മോദിയോട് പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

Also Read: അമേരിക്കയ്ക്ക് പോലും പ്രചോദനം, ശാസ്ത്രസാങ്കേതികവിദ്യയിലെ ആഗോള നേതാവ് റഷ്യ തന്നെ
ഇന്ത്യയുമായി ആണവോർജ്ജ കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരേയൊരു വിദേശ കമ്പനിയാണ് റോസാറ്റം. പക്ഷെ ഇന്ത്യയിലെ ആണവോർജ്ജ കേന്ദ്രങ്ങളിൽ അമേരിക്കയും ഫ്രാൻസും ആകർഷരാകവുകയും, ഇന്ത്യയുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായുള്ള റിപ്പോർട്ട് വന്നിരുന്നു. ആഗോള പ്രതിരോധ മേഖലയിലുള്ള ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യത്തെയും നിർണായക സാങ്കേതിക മേഖലകളിലെ പങ്കാളിത്തത്തിനുള്ള സാധ്യതയെയുമാണ് ആണവോർജ്ജ മേഖലയിലുള്ള ഈ വളർച്ച സൂചിപ്പിക്കുന്നത്.
20 ബില്യൺ ധനസഹായത്തോടെ ഇന്ത്യൻ സർക്കാർ ഒരു ആണവോർജ്ജ ദൗത്യം പ്രഖ്യാപിച്ച് ഒറ്റ ദിവസത്തിന് ശേഷമാണ് ഈ റിപ്പോർട്ട് വരുന്നത്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഈ ദൗത്യത്തിന് കീഴിൽ 2033 ഓടെ ഇന്ത്യ അഞ്ച് ചെറിയ മോഡുലാർ റിയാക്ടറുകൾ പ്രവർത്തനക്ഷമമാക്കാൻ പദ്ധതിയിടുന്നതായി എടുത്ത് പറഞ്ഞിരുന്നു. 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയായിരിക്കും ഈ പദ്ധതിയെന്നും ധനമന്ത്രി പറഞ്ഞിരുന്നു. 2070 ആകുമ്പോഴേക്കും നെറ്റ്-സീറോ എമിഷൻ കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ആണവോർജ്ജ മേഖലയെ നിയന്ത്രിക്കുന്ന നിയമനിർമ്മാണം ഭേദഗതി ചെയ്യാനും, ആണവോർജ്ജം പ്രയോജനപ്പെടുത്താനുമാണ് ഇന്ത്യ പദ്ധതിയിടുന്നത്. വൈദ്യുതി എത്തുന്നതിന് ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിൽ വൈദ്യുതി എത്താൻ ഇത് സഹായിക്കുമെന്ന് വ്യവസായ നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Also Read: യുക്രെയ്‌ന് നല്‍കിയത് വമ്പന്‍ വാഗ്ദാനങ്ങള്‍, പക്ഷെ ആ പണവും അമേരിക്ക മുക്കിയോ ..?
ചെറിയ മോഡുലാർ റിയാക്ടറുകൾ പുതിയ തലമുറയിലെ ആണവ റിയാക്ടറുകളാണ്. വലിപ്പത്തിൽ ചെറുതും മോഡുലാർ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളവയുമാണിത്. ഓരോ ചെറിയ മോഡുലാർ റിയാക്ടർ യൂണിറ്റും സാധാരണയായി 300 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതാണ്. ഇത് ഒരു പരമ്പരാഗത ആണവ നിലയത്തിന്റെ ശേഷിയുടെ ഏകദേശം മൂന്നിലൊന്ന് വരും. ചെറിയ മോഡുലാർ റിയാക്ടറുകളുടെ വിന്യാസം നിരവധി ഊർജ്ജ ഉൽപ്പാദന വെല്ലുവിളികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച്, വലിയ തോതിലുള്ള വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ. പരമ്പരാഗത ആണവ നിലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറിയ മോഡുലാർ റിയാക്ടറുകൾ ഫാക്ടറികളിൽ നിർമ്മിച്ച് പിന്നീട് സൈറ്റുകളിലേക്ക് കൊണ്ടുപോകാൻ കഴിയുന്നവയുമാണ്.
അതിനിടെ, റഷ്യൻ സ്റ്റേറ്റ് ഡുമ സ്പീക്കർ വ്യാസെസ്ലാവ് വോളോഡിൻ, ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദേശം കൈമാറിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഡൽഹിയിൽ നടന്ന ഉന്നതതല യോഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ എടുത്തുകാണിക്കുകയും കൂടുതൽ സഹകരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് തങ്ങളുടെ പ്രധാന വിദേശനയ മുൻഗണനകളിലൊന്നാണെന്ന് റഷ്യൻ നേതാവിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഡുമ സ്പീക്കർ പറയുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉച്ചകോടിക്കായി പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്.അതെ സമയം, സന്ദർശന തീയതികൾ ഇതുവരെ ഇരുകൂട്ടരും പ്രഖ്യാപിച്ചിട്ടില്ല.

Also Read: അമേരിക്കയ്ക്കായി വാലാട്ടുന്നവർ, പാശ്ചാത്യ നേതാക്കളുടെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിച്ച് പുടിൻ
സൗഹൃദം, വിശ്വാസം, പരസ്പര ബഹുമാനം എന്നിവയിലാണ് റഷ്യൻ-ഇന്ത്യൻ ബന്ധങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നതെന്നാണ് വ്യാസെസ്ലാവ് വോളോഡിൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ തുടർച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. റഷ്യയും ഇന്ത്യയും ഒരു സവിശേഷമായതന്ത്രപരമായ പങ്കാളിത്തമുണ്ട്. ഇരു രാജ്യങ്ങളുടെയും നേതൃത്വം തമ്മിലുള്ള ബന്ധങ്ങളാണ് ഇതിന് വലിയ തോതിൽ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്പീക്കറായ ഓം ബിർളയുമായും നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും സംസാരിച്ചിരുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
ബിർളയുമായുള്ള ചർച്ചകളിൽ, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം, വിശ്വാസം, എന്നിവയോട് കൂടിയുള്ളതാണെന്ന് വോളോഡിൻ പറഞ്ഞു. വ്യാപാര വിറ്റുവരവ് വളരുകയാണ്, നമ്മുടെ മാനുഷിക ബന്ധങ്ങൾ കൂടുതൽ ശക്തമാവുകയാണ്. പക്ഷേ നമ്മൾ കൂടുതൽ ചലനാത്മകമായി ഈ ബന്ധം വികസിപ്പിക്കുന്നതിന് ഒരു നിയമനിർമ്മാണ അടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കണമെന്നും ഇന്ത്യയിലെ റഷ്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുകയുണ്ടായി. ഈ കൈമാറ്റങ്ങൾ സഹകരണം വർദ്ധിപ്പിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരും നേതാക്കളും തമ്മിലുള്ള സ്വാധീനം എടുത്തുകാണിക്കുമെന്നും റഷ്യൻ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡന്റ് ദ്രൗപതി മുർമു തുറന്ന് പറഞ്ഞു.

Also Read: ഭൂഗർഭ അറക്കുള്ളിൽ ‘കാലനെ’ വളർത്തി ഇറാൻ, ഇസ്രയേലിനെയും അമേരിക്കയെയും ഞെട്ടിച്ച തയ്യാറെടുപ്പ്
കഴിഞ്ഞ വർഷം കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ, അടുത്ത ഉഭയകക്ഷി യോഗത്തിനായി മോദി പുടിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. വർഷം 2000-ൽ ഇന്ത്യയും- റഷ്യയും തമ്മിൽ ഒരു പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതോടെയാണ് വാർഷിക ഉച്ചകോടികൾ നടത്തുന്ന രീതി നിലവിൽ വന്നത്. ഒരു ദശാബ്ദത്തിനുശേഷം, ആ ബന്ധം തന്ത്രപരമായ ഒരു പങ്കാളിത്തം’ എന്ന തലത്തിലേക്ക് ഉയരുകയായിരുന്നു. 2021 ഡിസംബറിലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ റഷ്യയിലായിരുന്നു ഏറ്റവും പുതുതായി നടന്ന ഉച്ചകോടി. കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒക്ടോബറിൽ മോദി രണ്ടാമതും റഷ്യ സന്ദർശിച്ചിരുന്നു.
ബഹുരാഷ്ട്രവാദം, സുസ്ഥിര വികസനം, ആഗോള ഭരണ പരിഷ്കാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് റഷ്യ നൽകിയ സംഭാവനകളെക്കുറിച്ച് സന്ദർശന വേളയിൽ മോദി എടുത്തുപറഞ്ഞു. രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, ഊർജ്ജം, തുടങ്ങിയ പ്രധാന മേഖലകളിലെ തങ്ങളുടെ രാജ്യങ്ങളുടെ സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ പരമായും, വാണിജ്യപരമായും ഒക്കെ വളർന്ന് വരുന്ന ഒരു വലിയ ബന്ധമാണ് ഇന്ത്യയും, റഷ്യയും തമ്മിലുള്ളത്. ഭാവിയിൽ കൂടുതൽ വികസിക്കാൻ പോകുന്ന ഈ ബന്ധം മറ്റ് പല രാജ്യങ്ങൾക്കുമുള്ള ഒരു വെല്ലുവിളിയാണ്. ലോകത്തിലെ തന്നെ രണ്ട് മികച്ച രാഷ്ട്രങ്ങളുടെ വളർന്ന് വരുന്ന ഇത്രയും ശക്തമായ ബന്ധം ലോകത്തിന്റെ തന്നെ മുഖം മാറ്റി മറയ്ക്കാൻ കെൽപ്പുള്ളതാണ്.
വീഡിയോ കാണാം…