യുക്രെയിനെ തരിപ്പണമാക്കി റഷ്യ, നടന്നത് വൻ ആക്രമണം, നശിപ്പിക്കപ്പെട്ട കണക്കുകൾ കേട്ടാൽ യു.എസും ഞെട്ടും

കീവിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും എംബസികളും വന്‍ ആക്രമണ ഭീഷണിയാണ് നിലവില്‍ നേരിടുന്നത്. റഷ്യ രോഷാകുലരായി ഉറഞ്ഞ് തുള്ളിയ ദിവസമായിരുന്നു ഡിസംബര്‍ 23. അവര്‍ ചോദിച്ച് വാങ്ങിയ തിരിച്ചടിയാണ് ഇതെന്നാണ്, ജര്‍മ്മനിയും ഹംഗറിയും ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ചേരിയിലെ രാജ്യങ്ങളും വിലയിരുത്തുന്നത്

യുക്രെയിനെ തരിപ്പണമാക്കി റഷ്യ, നടന്നത് വൻ ആക്രമണം, നശിപ്പിക്കപ്പെട്ട കണക്കുകൾ കേട്ടാൽ യു.എസും ഞെട്ടും
യുക്രെയിനെ തരിപ്പണമാക്കി റഷ്യ, നടന്നത് വൻ ആക്രമണം, നശിപ്പിക്കപ്പെട്ട കണക്കുകൾ കേട്ടാൽ യു.എസും ഞെട്ടും

മേരിക്കന്‍ ചേരിക്ക് കനത്ത പ്രഹരം നല്‍കി റഷ്യന്‍ സൈന്യം യുക്രെയിന്‍ തലസ്ഥാനത്തെ ആക്രമിച്ചു. റഷ്യയില്‍ കടന്നു കയറി നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് വലിയ വിലയാണ് യുക്രെയിന് ഇപ്പോള്‍ നല്‍കേണ്ടി വന്നിരിക്കുന്നത്. പ്രതികാരം ചെയ്യുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയതിനു ശേഷം നടന്ന ആക്രമണം തടയാന്‍ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. റഷ്യയുടെ ആക്രമണത്തില്‍ യുക്രെയിന്‍ മിലിട്ടറി എയര്‍ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറുകളും ഡ്രോണ്‍ സ്റ്റോറേജ് കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. ഇക്കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ പ്രസ്താവന പ്രകാരം ഒറ്റയടിക്ക് 143 പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.

Vladimir Putin

യുക്രെയിന്‍ സൈനികരെയും സൈനിക ഉപകരണങ്ങളെയും ലക്ഷ്യമാക്കി യുദ്ധവിമാനങ്ങളും ഡ്രോണുകളുമാണ് റഷ്യന്‍ സൈന്യം ഉപയോഗിച്ചത്. മിസൈല്‍ സേനകളും പീരങ്കി സേനയും കൂടി ആക്രമണത്തില്‍ പങ്ക് ചേര്‍ന്നതോടെ യുക്രെയിനിലെ സകല പ്രതിരോധ കോട്ടുകളും ചാമ്പലാകുകയാണുണ്ടായത്. റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 14 ഫിക്സഡ് വിംഗ് ഡ്രോണുകളും വെടിവച്ചിട്ടുണ്ട്. പ്രത്യേക സൈനിക നടപടിയുടെ തുടക്കം മുതല്‍ താഴെ പറയുന്ന യുക്രെനിയന്‍ യൂണിറ്റുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയും പറയുന്നത്.

റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയിന്‍ സംവിധാനങ്ങള്‍ ചുവടെ

650 വിമാനങ്ങള്‍

283 ഹെലികോപ്റ്ററുകള്‍

38,355 ഡ്രോണുകള്‍

590 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍

19,961 ടാങ്കുകളും കവചിത വാഹനങ്ങളും

1,504 ഒന്നിലധികം റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങള്‍

19,953 പീരങ്കികളും മോര്‍ട്ടാറുകള്‍

29,452 സൈനിക ഗതാഗത വാഹനങ്ങള്‍

ഇതിനു പുറമെ, വോസ്റ്റോക്ക് യുദ്ധഗ്രൂപ്പിന്റെ സൈന്യം ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ (ഡിപിആര്‍) സ്റ്റോറോഷെവോയ് ഗ്രാമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്.

മറ്റ് സംഭവവികസനങ്ങള്‍

റഷ്യയുടെ സെന്റര്‍ യുദ്ധഗ്രൂപ്പിന്റെ സേന 13 യുക്രെനിയന്‍ പ്രത്യാക്രമണങ്ങളെ പ്രതിരോധിച്ചു. 610 സൈനികര്‍, രണ്ട് ടാങ്കുകള്‍, ഒരു M113 APC, ഒരു അമേരിക്കന്‍ Maxx Pro കവചിത വാഹനം, വിവിധ പീരങ്കി സംവിധാനങ്ങള്‍ എന്നിവ ഇല്ലാതാക്കുകയും ചെയ്തു. ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ ഡിസര്‍ജിന്‍സ്‌ക്, ഷെര്‍ബിനോവ്ക, ലിസോവ്ക, ഷെവ്‌ചെങ്കോ, ഡാചെന്‍സ്‌കോയ്, നോവോലെനോവ്ക, നോവോട്രോയിറ്റ്‌സ്‌കോയ് എന്നിവയ്ക്ക് സമീപമുള്ള കാലാള്‍പ്പടയെയും യന്ത്രവല്‍കൃത ബ്രിഗേഡുകളെയും ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം യുക്രെയിന്‍ പ്രതിരോധ നിര തകര്‍ത്ത് മുന്നേറി.

ബോര്‍ഷെവായയ്ക്കും ലെബെദേവ്കയ്ക്കും സമീപമുള്ള യന്ത്രവല്‍കൃതവും പ്രാദേശികവുമായ പ്രതിരോധ ബ്രിഗേഡുകളെ ലക്ഷ്യമിട്ട് സെവര്‍ ബാറ്റില്‍ഗ്രൂപ്പ് ഖാര്‍കോവ് ദിശയില്‍ യുക്രെയിന്‍ സേനയ്ക്ക് കനത്ത നഷ്ടം വരുത്തി. ഇവിടെ മാത്രം 50 ഉദ്യോഗസ്ഥരും രണ്ട് വാഹനങ്ങളും മൂന്ന് ഡി-30 ഹോവിറ്റ്സറുകളും അവര്‍ക്ക് നഷ്ടമായി.

Russian Army

റഷ്യയുടെ വോസ്റ്റോക്ക് യുദ്ധഗ്രൂപ്പിന്റെ സൈന്യം റാസ്ഡോള്‍നോയ്, ഡനിട്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ റാസ്ലിവ്, സപോറോഷെ മേഖലയിലെ ഗുല്യയ്പോള് എന്നിവയ്ക്ക് സമീപമുള്ള യുക്രെയിന്റെ മോട്ടറൈസ്ഡ് കാലാള്‍പ്പട യന്ത്രവത്കൃത ടെറിട്ടോറിയല്‍ പ്രതിരോധ ബ്രിഗേഡുകളെ ലക്ഷ്യമിട്ടു. ഇതിന്റെ ഫലമായി 155 സൈനികര്‍, നാല് വാഹനങ്ങള്‍, ഒരു സീസര്‍, അകാറ്റ്‌സിയ, സ്വയം പ്രവര്‍ത്തിപ്പിക്കുന്ന ഹോവിറ്റ്‌സര്‍, ഒരു ഡി-20 തോക്ക്, ഒരു ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്റ്റേഷന്‍ എന്നിവ യുക്രെയിന് നഷ്ടമായി.

Also Read: അമേരിക്കൻ FA 18 തകർത്തത് ഹൂതികൾ? അബദ്ധത്തിൽ വെടി വെച്ചിട്ടതാണെന്ന അമേരിക്കൻ വാദം പൊളിയുന്നു

റഷ്യയുടെ യുഗ് ബാറ്റില്‍ഗ്രൂപ്പ് തന്ത്രപരമായ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ ഡ്രൂഷ്‌കോവ്ക, കോണ്‍സ്റ്റാന്റിനോവ്ക, ചാസോവ് യാര്‍, ആര്‍ട്ടെമ, കുരാഖോവോ എന്നിവയ്ക്ക് സമീപമുള്ള എയര്‍മൊബൈല്‍ ബ്രിഗേഡുകള്‍ ലക്ഷ്യമാക്കിയുള്ള യുക്രെയിന്‍ ആക്രമണത്തെ ചെറുക്കുകയും ചെയ്തു. ഇവിടെ യുക്രെയിന് നഷ്ടമായതില്‍ 400 സൈനികരും ഉള്‍പ്പെടും. കൂടാതെ ഒരു M113 APC, പാലാഡിന്‍ സ്വയം ഓടിക്കുന്ന ഹോവിറ്റ്‌സര്‍, രണ്ട് പിക്കപ്പുകള്‍, നിരവധി പീരങ്കി സംവിധാനങ്ങള്‍ എന്നിവയും തകര്‍ക്കപ്പെട്ടു.

Volodymyr Zelenskyy

റഷ്യയുടെ സപാഡ് യുദ്ധ ഗ്രൂപ്പിന്റെ സൈന്യം വന്‍ നാശമാണ് യുക്രെയിനില്‍ ഉണ്ടാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ നഷ്ടത്തിന്റെ കണക്ക് ഇനിയും പുറത്ത് വരാനിരിക്കുന്നതേയൊള്ളൂ. ഒറ്റ ദിവസം കൊണ്ട് യുക്രെയിന്റെ ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുകയും സൈനിക സംവിധാനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്ത റഷ്യ, യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.യുക്രെയിന്‍ പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ കൊട്ടാരവും ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പും ഇതിനകം തന്നെ അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗം നല്‍കിയിട്ടുണ്ട്.

Also Read: ബ്രിട്ടനിലെ കൂട്ടക്കൊല: 37 ഇരകളെ കൊന്നു തിന്നു

കീവിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും എംബസികളും വന്‍ ആക്രമണ ഭീഷണിയാണ് നിലവില്‍ നേരിടുന്നത്. റഷ്യ രോഷാകുലരായി ഉറഞ്ഞ് തുള്ളിയ ദിവസമായിരുന്നു ഡിസംബര്‍ 23. അവര്‍ ചോദിച്ച് വാങ്ങിയ തിരിച്ചടിയാണ് ഇതെന്നാണ്, ജര്‍മ്മനിയും ഹംഗറിയും ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ചേരിയിലെ രാജ്യങ്ങളും വിലയിരുത്തുന്നത്.

വീഡിയോ കാണാം

Share Email
Top