ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കുന്നു; മധ്യേഷ്യയിലെ സംഘർഷത്തിൽ അമേരിക്കയ്ക്കെതിരെ റഷ്യ

സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയാൻ നയതന്ത്രപരമായ ഇടപെടലുകൾ അനിവാര്യമാണെന്നാണ് റഷ്യയുടെ നിലപാട്

ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കുന്നു; മധ്യേഷ്യയിലെ സംഘർഷത്തിൽ അമേരിക്കയ്ക്കെതിരെ റഷ്യ
ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കുന്നു; മധ്യേഷ്യയിലെ സംഘർഷത്തിൽ അമേരിക്കയ്ക്കെതിരെ റഷ്യ

ധ്യേഷ്യയിലെ സംഘർഷാവസ്ഥയിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത വിമർശനവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കാനും അതുവഴി അറബ് രാജ്യങ്ങളെ വലിയൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുമാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നതെന്ന് റഷ്യ കുറ്റപ്പെടുത്തി. ഈ രാജ്യങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് മേഖലയിലെ മനുഷ്യജീവനുകൾക്കും സ്വത്തിനും വൻ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാല് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇറാൻ്റെ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്ത പുടിൻ, ഇറാനുമായുള്ള റഷ്യയുടെ അടുത്ത ബന്ധം ഉപയോഗപ്പെടുത്തി ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറാണെന്ന് അറിയിച്ചു. സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയാൻ നയതന്ത്രപരമായ ഇടപെടലുകൾ അനിവാര്യമാണെന്നാണ് റഷ്യയുടെ നിലപാട്.

Share Email
Top