മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് റഷ്യ

റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ 76 യുക്രേനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനാലാണ് റഷ്യയുടെ ഈ നീക്കം

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് റഷ്യ
മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് റഷ്യ

യുക്രേനിയന്‍ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, സുരക്ഷാ കാരണങ്ങളാല്‍ റഷ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയായ റോസാവിയറ്റ്‌സിയ മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിലെയും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ 76 യുക്രേനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനാലാണ് റഷ്യയുടെ ഈ നീക്കം.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം റഷ്യ നടത്തിയതായി യുക്രെയ്ന്‍ വ്യോമസേന ആരോപിച്ചിരുന്നു. മാത്രമല്ല, പല ഭാഗങ്ങളിലും റഷ്യ ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചതായും യുക്രെയ്ന്‍ ആരോപിക്കുന്നു. ഇതിനിടെ യുക്രെയ്നിന്റെ തെക്കുകിഴക്കന്‍ ഡിനിപ്രോപെട്രോവ്സ്‌ക് മേഖലയിലേക്ക് തങ്ങള്‍ നീങ്ങുകയാണെന്ന് റഷ്യന്‍ സൈന്യം അറിയിച്ചിട്ടുണ്ട്.

Volodymir Zelenskyy

Also Read: റഷ്യ-ഉത്തര കൊറിയ ട്രെയിന്‍ സര്‍വീസ് ഈ മാസം 17 മുതല്‍: പാശ്ചാത്യ രാജ്യങ്ങള്‍ അങ്കലാപ്പില്‍

അതേസമയം, ഇരു രാജ്യങ്ങളും തമ്മില്‍ ആക്രമണം ശക്തമായി കൊണ്ടിരിക്കുമ്പോഴും തടവുകാരുടെ കൈമാറ്റം നടന്നു. 25 വയസ്സിന് താഴെയുള്ള യുദ്ധത്തടവുകാരെ ഇരു രാജ്യങ്ങളും പരസ്പരം കൈമാറി. നൂറുകണക്കിന് സൈനികര്‍ വൈകാരിക പുനഃസമാഗമത്തില്‍ നാട്ടിലേക്ക് മടങ്ങി. ജൂണ്‍ 2 ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ-അമേരിക്ക രാജ്യങ്ങളിലെ പ്രതിനിധികള്‍ നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നാണ് യുദ്ധത്തടവുകാരെ കൈമാറിയത്. 1200 യുദ്ധത്തടവുകാരെയാണ് ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയത്.

Share Email
Top