അമേരിക്കൻ ആയുധവുമായി വന്ന ട്രെയിൻ തകർത്ത് റഷ്യ, യുക്രെയിനിലെ യു.എസ്- യു.കെ എംബസികളും ലക്ഷ്യം !

റഷ്യ ആണവനയം പുതുക്കുകയും സ്വന്തം മണ്ണില്‍ എത് വിദേശ ശക്തിയുടെ ആയുധം പതിച്ചാലും ആ രാജ്യത്തെയും ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചതും ലോക രാജ്യങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്

അമേരിക്കൻ ആയുധവുമായി വന്ന ട്രെയിൻ തകർത്ത് റഷ്യ, യുക്രെയിനിലെ യു.എസ്- യു.കെ എംബസികളും ലക്ഷ്യം !
അമേരിക്കൻ ആയുധവുമായി വന്ന ട്രെയിൻ തകർത്ത് റഷ്യ, യുക്രെയിനിലെ യു.എസ്- യു.കെ എംബസികളും ലക്ഷ്യം !

യുക്രെയിന്‍ പ്രസിഡന്റ് വ്ലാഡിമർ സെലെന്‍സ്‌കിയുടെ ബങ്കോവ സ്ട്രീറ്റിലെ പ്രസിഡന്‍ഷ്യല്‍ ഓഫീസുള്‍പ്പെടെ തകര്‍ക്കാന്‍ റഷ്യ നടത്തുന്ന നീക്കം കീവില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ എംബസികള്‍ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിഐഎയാണ് ഇതുസംബന്ധമായ മുന്നറിയിപ്പ് നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം. മുന്‍പ് റഷ്യന്‍ പ്രദേശത്തേക്ക് അമേരിക്കന്‍ ദീര്‍ഘദൂര മിസൈല്‍ യുക്രെയിന്‍ സേന പ്രയോഗിച്ചപ്പോള്‍ സ്വന്തം എംബസി പൂട്ടി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ബങ്കറില്‍ ഒളിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് സമാനമായ ഭീതിയാണ് യുക്രെയിന്‍ ഭരണകൂടത്തെ ലക്ഷ്യമിടുമെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ നിലവില്‍ ഉണ്ടായിരിക്കുന്നത്.

റഷ്യയുമായി സൗഹൃദമുളള രാജ്യങ്ങളുടെ എംബസികളെ ഒഴിവാക്കിയും അവര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയും റഷ്യ ആക്രമണം നടത്താനുള്ള സാധ്യതയാണ് അമേരിക്കന്‍ ഏജന്‍സികള്‍ കാണുന്നത്. റഷ്യ ആണവനയം പുതുക്കുകയും സ്വന്തം മണ്ണില്‍ എത് വിദേശ ശക്തിയുടെ ആയുധം പതിച്ചാലും ആ രാജ്യത്തെയും ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചതും ലോക രാജ്യങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ചേരിയിലെ രാജ്യങ്ങള്‍ ഈ നിലപാടിനെ എതിര്‍ത്തെങ്കിലും നാറ്റോയിലെ തന്നെ മറ്റു ചില രാജ്യങ്ങള്‍ മൗനം തുടരുകയാണുണ്ടായത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തള്ളി തങ്ങളുടെ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്ക് നേരെ പ്രയോഗിക്കരുതെന്ന് ജര്‍മ്മനിയും ഇറ്റലിയും യുക്രെയിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

volodymyr zelensky

അമേരിക്കയുടെയും ബ്രിട്ടന്റെയും ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ചതിന് തിരിച്ചടിയായി റഷ്യ അവരുടെ ആവനാഴിയിലെ ഏറ്റവും പുതിയ മിസൈലായ ഒറെഷ്നിക് എന്ന ഭൂഖണ്ഡാന്തര മിസൈലാണ് യുക്രെയിനിലേക്ക് പ്രയോഗിച്ചിരുന്നത്. ആണവ പോര്‍മുന ഘടിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ മിസൈലില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാതെ പ്രയോഗിച്ചിട്ടും വന്‍ നാശനഷ്ടമാണ് യുക്രെയിന് ഉണ്ടാക്കിയിരുന്നത്. വിദേശ ആയുധങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു വെയ്ക്കുകയും പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന അവരുടെ പ്രധാന സൈനിക കേന്ദ്രമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു പരീക്ഷണ പ്രയോഗമായിരുന്നെങ്കില്‍ ഇനി ഒറെഷ്നിക് പ്രയോഗിക്കുമ്പോള്‍ റഷ്യ ആണവ പോര്‍മുന ഘടിപ്പിക്കുമെന്ന ഭീതിയും പാശ്ചാത്യ രാജ്യങ്ങള്‍ക്കുണ്ട്.

Also Read: 52 കോടിയുടെ ആ വാഴപ്പഴം സണ്‍ ലൈവായി കഴിച്ചു

അമേരിക്കയും ബ്രിട്ടനും യുക്രെയിന്‍ നല്‍കിയ ATACMS, സ്റ്റോം ഷാഡോ മിസൈലുകള്‍ അടങ്ങിയ പ്രധാന വെയര്‍ഹൗസും റഷ്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തിട്ടുണ്ട്. ഇതിനു പുറമെ നവംബര്‍ 28ന് റൊമാനിയയില്‍ നിന്ന് യുക്രെയിനിലെത്തിയ ATACMSഉം സ്റ്റോം ഷാഡോ മിസൈലുകളും വഹിച്ച റെയില്‍വേ ട്രെയിനിന് നേരെ ചോര്‍നോമോര്‍സ്‌ക് തുറമുഖത്തിന് സമീപവും വലിയ ആക്രമണം നടന്നിട്ടുണ്ട്. മുഴുവന്‍ ആയുധങ്ങളും നശിപ്പിക്കപ്പെട്ട ഈ ആക്രമണത്തില്‍ അമേരിക്കയും ബ്രിട്ടനും ശരിക്കും കിടുങ്ങിപ്പോയിട്ടുണ്ട്. റഷ്യയുടെ പ്രതിരോധ കോര്‍ഡിനേറ്ററായ സെര്‍ജി ലെബെദേവ് തന്നെ ഇത്തരമൊരു ആക്രമണം നടന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Donald Trump

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യന്‍ സായുധ സേന ഹൈടെക് ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് 32 കൃത്യമായ ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതിന്റെ തീവ്രത കൂടുതല്‍ വര്‍ദ്ധിപ്പിച്ച് കീവിനെ പ്രധാന ടാര്‍ഗറ്റാക്കാനാണ് റഷ്യന്‍ സൈന്യം ശ്രമിക്കുന്നത്. ലക്ഷ്യം യുക്രെയിന്‍ പ്രസിഡന്റിന്റെ താവളം തന്നെയാണ്. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏല്‍ക്കും മുന്‍പ് തന്നെ യുക്രെയിന്‍ പ്രസിഡന്റിനെ റഷ്യ വധിക്കുമെന്ന അഭ്യൂഹവും ഇതോടെ മേഖലയില്‍ ശക്തമായിട്ടുണ്ട്. ബ്രിട്ടീഷ് – അമേരിക്കന്‍ ഏജന്‍സികള്‍ തന്നെയാണ് ഇത്തരമൊരു അഭ്യൂഹത്തിനും വഴിമരുന്നിട്ടിരിക്കുന്നത്.

Also Read: 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം: ബംഗ്ലാദേശിൽ സംഘർഷം

റഷ്യ, യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ ഒറെഷ്നിക് മിസൈല്‍ പ്രയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ 42 നാറ്റോ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഈ മിസൈലുകള്‍ തയ്യാറാക്കി നിര്‍ത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് കീവിനെ നശിപ്പിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ പ്രത്യാക്രമണത്തിന് നാറ്റോ മുതിര്‍ന്നാല്‍ അവര്‍ക്കെതിരെ പ്രയോഗിക്കുന്നതിനു വേണ്ടിയാണ് ഈ മുന്‍കരുതല്‍ നടപടി റഷ്യ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

Oresnik missile

യുക്രെയിന്‍ പ്രസിഡന്റ് വ്ലാഡിമർ സെലെന്‍സ്‌കി ഇപ്പോഴും കീവിലെ ഒരു ബങ്കറില്‍ ഒളിച്ചിരിക്കുകയാണെന്നാണ് റഷ്യ കരുതുന്നത്. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തീര്‍ത്ത ശക്തമായ സുരക്ഷയിലാണ് സെലെന്‍സ്‌കി ഭൂഗര്‍ഭ അറയിലെ ഈ ബങ്കറിനെ ഓഫീസായി പ്രവര്‍ത്തിപ്പിക്കുന്നത്. ഇവിടേയ്ക്ക് ഒറെഷ്നിക് ബാലിസ്റ്റിക് മിസൈല്‍ റഷ്യ പ്രയോഗിച്ചാല്‍ അത് തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെന്നത് അമേരിക്കയെയും ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.

ഒറെഷ്നിക് മിസൈലിനെ തടയാന്‍ പറ്റുന്ന ഒരു സംവിധാനവും ഇന്ന് ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സെലെന്‍സ്‌കിയെ അയല്‍ രാജ്യമായ പോളണ്ടിലേക്ക് മാറ്റണമെന്ന അഭിപ്രായവും അമേരിക്കയ്ക്കുണ്ട്. എന്നാല്‍ യുദ്ധം നയിക്കുന്ന നായകന്‍ രാജ്യം വിട്ടാല്‍ അത് യുദ്ധമുഖത്തുള്ള യുക്രെയിന്‍ സൈനികരുടെ മനോവീര്യം കെടുത്തുമെന്നതിനാല്‍ അത്തരം നീക്കം പാടില്ലെന്ന് യുക്രെയിന്‍ സൈനിക നേതൃത്വം തന്നെ സെലന്‍സ്‌കിയെയും നാറ്റോ സൈനിക നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. മാത്രമല്ല സെലന്‍സ്‌കി പോളണ്ടില്‍ ഇരുന്ന് യുദ്ധം നയിച്ചാല്‍ അത് റഷ്യ നേരിട്ട് പോളണ്ടിനെ ആക്രമിക്കുന്നതിനും ഇടയാക്കും. ഈ സാധ്യതയും അമേരിക്ക മുന്നില്‍ കാണുന്നുണ്ട്.

NATO

പോളണ്ടിലെ അമേരിക്കന്‍ സൈനിക താവളം ഇതിനകം തന്നെ റഷ്യയുടെ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഈ അവസ്ഥയില്‍ സെലന്‍സ്‌ക്കിയെ സ്വീകരിക്കുന്ന കാര്യത്തില്‍ മറ്റ് നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും വലിയ താല്‍പ്പര്യം കാണിക്കുന്നില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതായത് ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് യുക്രെയിന്‍ പ്രസിഡന്റ് ഇപ്പോഴുള്ളത്. അതാകട്ടെ, വ്യക്തവുമാണ്. സെലെന്‍സ്‌കിയെ വകവരുത്തണമെന്ന വികാരം റഷ്യയില്‍ ശക്തമായി കൊണ്ടിരിക്കുകയാണ്.

Also Read: ‘ശ്രീനാരായണ ഗുരുസന്ദേശം ഏറെ പ്രസക്തം’: ഫ്രാൻസിസ് മാർപാപ്പ

അമേരിക്കയുടെ ഏജന്റായ സെലെന്‍സ്‌കി കൊല്ലപ്പെട്ടാല്‍ ആ നിമിഷം യുദ്ധം അവസാനിക്കുമെന്ന് കരുതുന്നവരും ഇവിടെ ധാരാളമുണ്ട്. സെലെന്‍സ്‌കിയുടെ ഓഫീസില്‍ ആക്രമണം നടത്താന്‍ റഷ്യക്ക് ഒറെഷ്നിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാമെന്നാണ് മുതിര്‍ന്ന റഷ്യന്‍ ഫെഡറല്‍ അസംബ്ലി അംഗം അലക്സി ഷുറവ്ലിയോവ് പറയുന്നത്.നവംബര്‍ 21 ന് യുക്രെയിന്‍ നഗരമായ Dnepr ലെ ആയുധ ഫാക്ടറിയില്‍ ആക്രമണം നടത്തിയപ്പോഴാണ് റഷ്യ ഒറെഷ്‌നിക്കിനെ ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുത്തത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇതിനകം തന്നെ യുക്രെയിനിന്റെ പ്രദേശത്ത് യോഗ്യമായ ലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ് സമാഹരിച്ചിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്ററി പ്രതിരോധ സമിതിയുടെ ആദ്യ ഡെപ്യൂട്ടി ചെയര്‍മാനായ ഷുറവ്ലിയോവ് അദ്ദേഹത്തിന്റെ ടെലിഗ്രാം ചാനലിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

Vladimir Putin

കീവിലെ യുക്രെനിയന്‍ ആര്‍മി ഉദ്യോഗസ്ഥരുടെ ആസ്ഥാനം അനുയോജ്യമായ റഷ്യയുടെ ലക്ഷ്യമാകുമെന്ന് പറഞ്ഞ ഷുറവ്ലിയോവ് പാശ്ചാത്യ കൂലിപ്പടയാളികളെ പരിശീലിപ്പിക്കുന്ന യാവോറിവ് മിലിട്ടറി ബേസ്, ലിവിവ് മേഖലയിലെ പാശ്ചാത്യ ആയുധങ്ങള്‍ക്കായുള്ള ലോജിസ്റ്റിക് ഹബ്ബുകള്‍ മുന്‍നിരയിലേക്ക് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഡൈനിപ്പറിന് കുറുകെയുള്ള പാലങ്ങള്‍ എന്നിവ റഷ്യന്‍ സൈന്യം ആക്രമിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. സൈനിക സൈറ്റുകള്‍, പ്രതിരോധ ഫാക്ടറികള്‍, കീവിലെ ഡിസിഷന്‍ മേക്കിങ് സെന്റര്‍ എന്നിവ ഒറെഷ്നിക് ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ച ശേഷമാണ് ഷുറവ്ലിയോവ് ഇത്തരം ഒരു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

നവംബര്‍ 21ന് ഖസാക്കിസ്ഥാനിലേക്കുള്ള തന്റെ പര്യടനത്തിനിടെ നടത്തിയ പത്രസമ്മേളനത്തില്‍ ഒറെഷ്നിക് മിസൈലിനെ അസാധാരണമാംവിധം ശക്തമായ ആയുധമെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. അതിന്റെ പരീക്ഷണ ഫലത്തെ ഒരു വലിയ ഉല്‍ക്കാശിലയുടെ ആഘാതവുമായാണ് റഷ്യന്‍ പ്രസിഡന്റ് താരതമ്യം ചെയ്തിരുന്നത്. പുടിന്റെ ഈ വെളിപ്പെടുത്തലോടെ ഈ മിസൈലിനെ എങ്ങനെ നേരിടണമെന്നാണ് നാറ്റോ സഖ്യ രാജ്യങ്ങള്‍ ചര്‍ച്ച നടത്തി വരുന്നത്. എന്നാല്‍, ഇതിന് ഒരു ബദല്‍ അവരുടെ പക്കലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വീഡിയോ കാണാം

Top