അമേരിക്കയുമായുള്ള നിരായുധീകരണ ചര്‍ച്ചകള്‍ എത്രയും വേഗം പുന:രാരംഭിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. ആയുധ നിയന്ത്രണത്തിനുള്ള നിയമപരമായ ചട്ടക്കൂടിന് തുരങ്കം വെച്ചിട്ടുണ്ടെന്നും ഇത് റഷ്യയുടെ തെറ്റല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറിച്ച് റഷ്യയുമായുള്ള എല്ലാ ബന്ധങ്ങളും ഏകപക്ഷീയമായി വിച്ഛേദിച്ചത് അമേരിക്കയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
”മുഴുവന്‍ ലോകത്തിന്റെയും നമ്മുടെ രാജ്യങ്ങളിലെ ജനങ്ങളുടെയും താല്‍പ്പര്യം കണക്കിലെടുത്ത്, എത്രയും വേഗം ഒരു ചര്‍ച്ച ആരംഭിക്കാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് പെസ്‌കോവ് പറഞ്ഞു. എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങളില്‍, എല്ലാ രാജ്യങ്ങളുടെയും ആണവായുധങ്ങള്‍ കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഫ്രാന്‍സിന്റെയും ബ്രിട്ടനിന്റേയും എന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.