ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ ലോഗോകള്‍ക്കായി വ്യാപാരമുദ്രകള്‍ ഫയല്‍ ചെയ്തു. ബ്രാന്‍ഡിന്റെ ചരിത്രപരമായ വേരുകളുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഈ പുതിയ ലോഗോകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലോഗോ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ നാളുകളിലേക്കുള്ള ഒരു ഫോണ്ട് ശൈലി അവതരിപ്പിക്കുന്നു, മറ്റൊന്ന് വിന്റേജ് ബാഡ്ജിംനോട് സാമ്യമുള്ളതാണ്. മോട്ടോര്‍സൈക്കിളുകള്‍, വസ്ത്രങ്ങള്‍, ആക്സസറികള്‍ എന്നിവയ്ക്കായി സവിശേഷമായ ലോഗോകള്‍ ഉപയോഗിക്കുന്ന ഒരു പാരമ്പര്യം കമ്പനിക്കുണ്ട്. ഈ പുതിയ വ്യാപാരമുദ്രകള്‍ ആ പ്രവണത തുടരാന്‍ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വ്യാപാരമുദ്രകള്‍ ഫയല്‍ ചെയ്തെങ്കിലും ഈ പുതിയ ലോഗോകള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുടെ അന്തിമ അനുമതിക്കായി റോയല്‍ എന്‍ഫീല്‍ഡ് കാത്തിരിക്കുകയാണ്. ഈ ലോഗോകള്‍ അവരുടെ ഉല്‍പ്പന്നങ്ങളിലുടനീളം എപ്പോള്‍, എങ്ങനെ അവതരിപ്പിക്കുമെന്ന് നിര്‍ണ്ണയിക്കുന്നതിനാല്‍ ഈ ഘട്ടം അത്യന്താപേക്ഷിതമാണ്. റോയല്‍ എന്‍ഫീല്‍ഡ് വരും മാസങ്ങളില്‍ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ മോഡലുകളില്‍ ഈ പുതിയ ലോഗോകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ നിരയില്‍ ഗറില്ല 450, ക്ലാസിക് 650 എന്നിവ ഉള്‍പ്പെടുന്നു. ഇവ രണ്ടും പരീക്ഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ലൈനപ്പ് കാര്യമായ രീതിയില്‍ വളരാന്‍ ഒരുങ്ങുന്നു. ഇത് ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. ഗറില്ല 450, ക്ലാസിക് 650 എന്നിവയ്ക്ക് പുറമേ, ക്ലാസിക് 350 ബോബര്‍, സ്ക്രാംബ്ലര്‍ 650 എന്നിവയും ലൈനപ്പില്‍ ഉള്‍പ്പെടും. നിലവില്‍, 450 സിസി വിഭാഗത്തില്‍ ഹിമാലയന്‍ മാത്രമാണ് മോഡല്‍, എന്നാല്‍ ഗറില്ല 450 ഈ ശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും. റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി, 650 സിസി സെഗ്മെന്റുകള്‍ മെച്ചപ്പെടുത്തുന്നതിലുള്ള തന്ത്രപരമായ ശ്രദ്ധയെ തുടര്‍ന്നാണ് ഈ വിപുലീകരണം. നിലവില്‍, റോയല്‍ എന്‍ഫീല്‍ഡ് 350 സിസി, 650 സിസി സെഗ്മെന്റുകളില്‍ വൈവിധ്യമാര്‍ന്ന മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ മോഡലുകള്‍ ആഗോള മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്ഥാനം ശക്തിപ്പെടുത്തും.