റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആശ്വാസമായി സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ് ഇന്ത്യയിൽ തിരിച്ചെത്തി. ലോർഡ്‌സിൽ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹം ഒഴിവാക്കിയേക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.
അതേസമയം ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെയാണ് ഹേസൽവുഡ് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. നിലവിൽ വിക്കറ്റ് വേട്ടയിൽ നാലാം സ്ഥാനത്താണ്. അതിന് മുമ്പ് തോളിന് പരിക്കേറ്റ താരത്തിന് അവസാന മത്സരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അവസാന മത്സരം ജയിച്ച് ആദ്യ രണ്ട് സ്ഥാനം ഉറപ്പിക്കുകയാണ് ആർസിബിയുടെ ലക്ഷ്യം.






