മനുഷ്യരാശിയുടെ നിലനിൽപ്പിന് നിർണായകമാണ് ചൊവ്വയെന്ന് നേരത്തെ പറഞ്ഞിട്ടുള്ള ആളാണ് സ്വകാര്യ ബഹിരാകാശ കമ്പനി സ്പേസ് എക്‌സിന്‍റെ ഉടമയായ ഇലോൺമസ്ക്. ചൊവ്വ ഗ്രഹത്തെ മനുഷ്യ കോളനിയാക്കുക എന്നതാണ് മസ്കിന്റെ മനസ്സിലെ പദ്ധതി തന്നെ! ഇതുസംബന്ധിച്ച മസ്കിന്റെ ഇപ്പോഴത്തെ വാക്കുകളാണ് ഇപ്പോൾ വലിയതോതിൽ ചർച്ചയാകുന്നത്. ഭാവിയിൽ അന്യഗ്രഹജീവികൾ നമ്മളെ കണ്ടാൽ, അവർ പറയും ഗ്രഹാന്തര റോക്കറ്റ് അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ കയ്യിലുണ്ടായിട്ടും ഭൂമിയില്‍ മാത്രമായി ഒതുങ്ങിക്കിടക്കുകയായിരുന്നു മനുഷ്യനെന്ന്. മനുഷ്യരെ കണ്ടാല്‍ അന്യഗ്രഹ ജീവികള്‍ പരിഹസിച്ച് പൊട്ടിച്ചിരിക്കുമെന്നും മസ്ക് പറയുകയുണ്ടായി. ചൊവ്വയെക്കുറിച്ചുള്ള മസ്‌കിൻ്റെ അഭിലാഷങ്ങൾ പര്യവേക്ഷണത്തിനും അപ്പുറമാണ്. ചൊവ്വയിലേക്ക് ഉറപ്പായും മനുഷ്യനെ എത്തിക്കുമെന്ന മസ്‌കിന്‍റെ സ്വപ്നം ഊട്ടിയുറപ്പിക്കുന്നതാണ് നിലവിലെ മസ്കിന്റെ വാക്കുകൾ. മനുഷ്യരാശിയുടെ “പുതിയ ലോകം” എന്നാണ് മസ്ക് ചൊവ്വയെ വിശേഷിപ്പിച്ചത്.
ഒരു സ്വയം-സുസ്ഥിര മനുഷ്യ കോളനിയായി ചൊവ്വയെ മാറ്റനാണ് മസ്കിന്റെ പദ്ധതി. “ഭൂമി വലുതാണ്, പക്ഷേ അത് ദുർബലമാണ്. മനുഷ്യന് ഒരു ബാക്ക് അപ്പ് ആവശ്യമാണ്. മനുഷ്യ വർഗത്തിന്റെ ദീർഘകാല നിലനിൽപ്പിന് ചൊവ്വയുടെ കോളനിവൽക്കരണം അനിവാര്യമാണെന്നും മസ്ക് ആവർത്തിച്ച് പറഞ്ഞു. ചൊവ്വയിൽ ഒരു നാഗരികത സ്ഥാപിക്കുന്നതിലൂടെ, പ്രകൃതി ദുരന്തങ്ങളും വംശനാശ സംഭവങ്ങളും ഉൾപ്പെടെയുള്ള അസ്തിത്വ ഭീഷണികളിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സിന്‍റെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിലാണ് മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായും പുനുരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പിന് ഒരേസമയം 100 യാത്രക്കാരെയും കാര്‍ഗോയും ഉള്‍ക്കൊള്ളാന്‍ കഴിയും. അടുത്ത രണ്ട് വര്‍ഷത്തിനിടെ അഞ്ച് അണ്‍ക്യൂവ്‌ഡ് മിഷനുകള്‍ ചൊവ്വയിലേക്ക് നടത്തിയ ശേഷമായിരിക്കും സ്റ്റാര്‍ഷിപ്പ് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഗ്രഹാന്തര യാത്ര ആരംഭിക്കുക.
Also Read :വൻകിട ശക്തികളോട് മത്സരിക്കാൻ മുന്നിട്ടിറങ്ങി ഇന്ത്യ

ചൊവ്വയെന്ന ഗ്രഹത്തെക്കുറിച്ച് മാത്രമല്ല, പറയുമ്പോൾ ഭൂമിയെക്കുറിച്ചും പറയണമല്ലോ.. സ്പേയ്ഡെക്സ് ചേസർ പകർത്തിയ ഭൂമിയുടെ സെൽഫി വീഡിയോയാണ് ഭൂമിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത. ചേസർ ഉപഗ്രഹം 400 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഭൂമി കറങ്ങുന്നതിന്റെ അത്ഭുതപ്പെടുത്തുന്ന വിഡിയോ പുറത്ത് വിട്ടത്. ചലിക്കുന്ന ഭൂമിയെ വ്യക്തമായി ഈ വീഡിയോയിൽ കാണാം. മേഘങ്ങളെ അടയാളപ്പെടുത്തുന്ന വെള്ള നിറത്തിനിടയിൽ നീലചാലുകളും കാണാം. സമുദ്രങ്ങളാണ് നീല നിറത്തിൽ ദൃശ്യമാകുന്നതെന്നാണ് നിഗമനം. 2024-ലെ അവസാന ഇസ്രോ ദൗത്യമായി ഡിസംബർ 30-നാണ് സ്പേയ്ഡെക്സ് വിക്ഷേപിച്ചത്. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് PSLVC- 60 കുതിച്ചുയർന്നത്. ബഹിരാകാശത്ത് വച്ച് ഈ ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രോയുടെ ദൗത്യം ജനുവരി ഏഴിന് നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.
Also Read :ഇന്ത്യയിലെ ബന്ധം ഊട്ടിയുറപ്പിക്കാൻ അമേരിക്ക, മോദിയെ പിണക്കാതെ ട്രംപ്
അത്ഭുതം ഈ ഭൂമി

ഭൂമി എന്ന് പറയുന്നത് തന്നെ വിവിധങ്ങളായ അത്ഭുത പ്രതിഭാസങ്ങളുടെ കേന്ദ്രമാണല്ലെ, അത്തരത്തിൽ ഭൂമിയെ സംബന്ധിച്ച് നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട് താനും. പ്രകൃതി ഒരുക്കുന്ന അത്തരം അത്ഭുതങ്ങളിൽ നിന്നും മനുഷ്യന് ധാരാളം പുതിയ അറിവുകളും ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരത്ഭുമാണ് A23a എന്ന ഒരു മഞ്ഞുകട്ട. ഏകദേശം സിംഗപ്പുർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളോളം വലിപ്പമുള്ള ഒരു വലിയ ശുദ്ധജല ഐസ് കഷ്ണത്തെ പറ്റി ചിന്തിക്കാനാകുന്നുണ്ടോ നിങ്ങൾക്ക് ? അഥവാ നമ്മുടെ മലപ്പുറം ജില്ലയുടെ അത്രയും വലിപ്പമുള്ള ഒന്ന്. സാധാരാണ ചൂടുള്ള കാലാവസ്ഥയിൽ വരുമ്പോൾ ഉരുകുന്ന ഇവ പക്ഷെ ഇപ്പോഴും സമുദ്രത്തിൽ ഒഴുകി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘A23a ‘ എന്ന് ഗവേഷകർ പേര് നൽകിയ ഈ മഞ്ഞു കട്ട അൻ്റാർട്ടിക്കയിലെ ഫിൽഷ്നർ ഐസ് ഷെൽഫിൽ നിന്ന് 1986- ൽ പൊട്ടിമാറിയതിന് ശേഷം നീണ്ട 35 വർഷത്തിലേറെയായി കടലിനടിയിൽ ആയിരുന്നത്രെ ! എന്നാലിപ്പോൾ അത് നീങ്ങി സതേൺ ഒക്കിനി ഐലന്റിലേക്ക് ഒഴുകി പോകുകയാണ്. ESA യുടെ CryoSat-2, NASA യുടെ ICESat-2 തുടങ്ങിയ നൂതന സാറ്റലൈറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിരീക്ഷിച്ച അതിൻ്റെ യാത്ര, മഞ്ഞുമലകളുടെ സ്വഭാവം, സമുദ്ര പ്രവാഹം, പോഷക സൈക്ലിംഗ് എന്നിവ പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ഒരു കേന്ദ്രബിന്ദുവാണിപ്പോൾ. മഞ്ഞുമലകൾ “ഇക്കോസിസ്റ്റം എഞ്ചിനീയർമാരായും” ആഗോള കാലാവസ്ഥാ സൂചകങ്ങളായും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുമ്പോൾ പല നിഗൂഢ രഹസ്യങ്ങളും പറഞ്ഞു തരാനൊക്കുന്ന ഒരു നിർണായക അടിസ്ഥാനമായി A23a ഇതിനോടകം മാറിക്കഴിഞ്ഞു.
Also Read :നാറ്റോ ഇതര സഖ്യം: ഇന്ത്യയുടെ നിലപാട് മാറ്റേണ്ടി വരുമോ?
അമാമി ഓഷിമ

ഇനിയൊരു ദ്വീപിനെ പറ്റിയാണ് പറയാൻ പോകുന്നത്. അമാമി ഓഷിമ, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ മനോഹരമായ ഒരു ദ്വീപ്. ആകെ ഒരു ലക്ഷത്തിൽ മാത്രം താഴെ ജനസംഘ്യയുള്ള ഈ ദ്വീപ് നിരവധി നിഗൂഢ വൈവിധ്യ ജീവികളാൽ സമ്പന്നമാണ്. വർഷം 1970. ദ്വീപ് നിവാസികൾ ഏറെ ആശങ്കയോടെയും ഭയത്തോടെയും കഴിഞ്ഞിരുന്നൊരു കാലം. അതിനുള്ള പ്രധാന കാരണം ദ്വീപിൽ സ്വര്യ വിഹാരം നടത്തിയിരുന്ന വിഷപാമ്പുകൾ ആയിരുന്നു. വിഷപ്പാമ്പുകളുടെ കടിയേറ്റ് ദ്വീപ് നിവാസികൾ ഓരോരുത്തരായി ദിനം പ്രതി മരണമടഞ്ഞതുടങ്ങി. എന്നാൽ ഇതിൽ നിന്നും രക്ഷ നേടാൻ ജപ്പാൻ ജനത കണ്ടെത്തിയ വഴി ഏറെ കൗതുകം നിറഞ്ഞതായിരുന്നു, പാമ്പുകളെ തുരത്താൻ കീരികളെ ആയിരുന്നു അന്ന് അവർ അതിന് പരിഹാരമായി കണ്ട ആശയം. കേൾക്കുമ്പോൾ ശരിയായി തോന്നുമെങ്കിലും അതിന് ശേഷം ആ ദ്വീപിൽ നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യമായിരുന്നു…
Also Read :ഒടുവിൽ ജർമ്മനിക്കും പണി കിട്ടി, പിന്നിൽ നിന്ന് കുത്തി അമേരിക്ക
ആദ്യം 30 കീരികളെ തുറന്നുവിട്ട അധികാരികൾ പാമ്പുകളെ മാത്രമല്ല ദ്വീപിൽ കൂടുതലായുള്ള ഏലി ശല്യവും കുറക്കാൻ പദ്ധതി ഇട്ടിരുന്നു. പക്ഷെ കാലം കടന്നു പോകെ അമാമി ഓഷിമയിൽ കാര്യങ്ങൾ കൈവിട്ടു പോവാൻ തുടങ്ങി. 1993 ആയപ്പോഴേക്കും ദ്വീപിലെ കീരികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവ് ദ്വീപ് നിവാസികളെ കുഴക്കി. ദ്വീപിലെ ചെറുജീവികളെ അമിതമായി വേട്ടയാടിയായ കീരികൾ അവിടുത്തെ ഇക്കോ സിസ്റ്റത്തെ പോലും വലിയ രീതിയിൽ ബാധിച്ചു, 2000 മുതൽ കീരികളെ പിടികൂടാനായി തുടങ്ങിയെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. അന്നാട്ടിലെ മുയൽ പോലുള്ള ചെറുജീവികളെ എല്ലാം കൊന്നൊടുക്കിയ കീരികൾ നാട്ടുകാർക്ക് പാമ്പിനേക്കാൾ വലിയ തലവേദനയാണ് പിന്നിടങ്ങോട്ടുണ്ടാക്കിയത്.