ശരിയായ ഉറയ്ക്കം കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവന്‍ നമ്മള്‍ ക്ഷീണിതരായിരിക്കും. അങ്ങനെയാണെങ്കില്‍ വാര്‍ധക്യകാലത്ത് ഉറക്കം ശരിയായില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. അതും ഒരു പൂവന്‍ കോഴി കാരണം. അങ്ങനെയൊരു അപൂര്‍വ സംഭവമാണ് പത്തനംതിട്ടയിലെ അടൂരിലുണ്ടായിരിക്കുന്നത്.
പൂവന്‍ കോഴി കാരണം 80-കാരനാണ് ഉറക്കം നഷ്ടപ്പെട്ടത്. വിമുക്തഭടനായ അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണ കുറുപ്പാണ് അയല്‍വാസി കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ പൂവന്‍ കോഴിക്കെതിരെ പരാതി നല്‍കിയത്. കോഴി പുലർച്ചെ മൂന്നു മണിക്ക് കൂവുന്നതാണ് പ്രശ്നം.
Also Read: ബിപിക്കുള്ള മരുന്ന് എല്ലാ ദിവസവും ഒരേ സമയത്ത് കഴിക്കണം; കാരണം ഇതാണ്
അതേസമയം ഉറക്കം നഷ്ടപ്പെടുന്ന കാര്യം അനില്‍ കുമാറിനെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നൽകുകയായിരുന്നു. അവരും അത് ഗൗരവമായി എടുക്കാത്തതിന് തുടർന്ന് അരൂര്‍ ആര്‍.ഡി.ഒ.എയെ സമീപിക്കുകയായിരുന്നു.
കോഴി രാവിലെ മൂന്ന് മുതല്‍ കൂവുന്നതിനാല്‍ സമാധാനമായി ഉറങ്ങാന്‍ പറ്റുന്നില്ലെന്നും തന്റെ സ്വൈര്യജീവിതത്തിന് തടസമുണ്ടാകുന്നുവെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ആര്‍.ഡി.ഒ ബി.രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. ഒറ്റയ്ക്ക് ജീവിക്കുന്ന രാധാകൃഷ്ണ കുറുപ്പിന്റെ മുറി വീടിന്റെ രണ്ടാം നിലയിലാണെന്നും ടെറസില്‍ സ്ഥാപിച്ച അനില്‍ കുമാറിന്റെ കോഴി കൂവിയാല്‍ അത് രാധാകൃഷ്ണ കുറുപ്പിന് ശല്ല്യമുണ്ടാക്കുമെന്നും ആര്‍.ഡി.ഒ കണ്ടെത്തി. തുടര്‍ന്ന് അനില്‍ കുമാറിനോട് കോഴിക്കൂട് മുറ്റത്തേക്ക് മാറ്റാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു.