മൈതാനത്ത് കണ്ടത് രോഹിത്തിന്റെ ദേഷ്യം, ഡ്രസ്സിങ് റൂമിൽ നടന്നത് മറ്റൊന്ന്; റണ്ണൗട്ട് വിവാദത്തിൽ മനസ്സ് തുറന്ന് ഗിൽ!

മുൻപ് അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരത്തിലും രോഹിത് സമാനമായ രീതിയിൽ റണ്ണൗട്ടായിട്ടുണ്ടെന്നും ഗിൽ കൂട്ടിച്ചേർത്തു

മൈതാനത്ത് കണ്ടത് രോഹിത്തിന്റെ ദേഷ്യം, ഡ്രസ്സിങ് റൂമിൽ നടന്നത് മറ്റൊന്ന്; റണ്ണൗട്ട് വിവാദത്തിൽ മനസ്സ് തുറന്ന് ഗിൽ!
മൈതാനത്ത് കണ്ടത് രോഹിത്തിന്റെ ദേഷ്യം, ഡ്രസ്സിങ് റൂമിൽ നടന്നത് മറ്റൊന്ന്; റണ്ണൗട്ട് വിവാദത്തിൽ മനസ്സ് തുറന്ന് ഗിൽ!

ഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ റണ്ണൗട്ടായ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ശുഭ്മാൻ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടർന്ന് പുറത്തായ രോഹിത് അപ്പോൾ തന്നെ കടുത്ത നിരാശയും ദേഷ്യവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ വിശദീകരണവുമായി ഇപ്പോൾ ശുഭ്മാൻ ഗിൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മത്സരശേഷം ഡ്രസ്സിങ് റൂമിലിരുന്ന് രോഹിത് റണ്ണൗട്ടിന്റെ റീപ്ലേ കണ്ടുവെന്നും, അതിനുശേഷം തന്നോട് “അത് കുഴപ്പമില്ല” എന്ന് അദ്ദേഹം പറഞ്ഞുവെന്നും ഗിൽ വ്യക്തമാക്കി. മുൻപ് അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരത്തിലും രോഹിത് സമാനമായ രീതിയിൽ റണ്ണൗട്ടായിട്ടുണ്ടെന്നും ഗിൽ കൂട്ടിച്ചേർത്തു.

Also Read:പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻപ്രീത്; തുടരുന്ന ഇന്ത്യൻ നയം ചർച്ചയാകുന്നു

ഗസൻഫർ എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം. മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട് ഒരു സിംഗിളിനായി രോഹിത് ശ്രമിച്ചെങ്കിലും, ബൗളറുടെ ഫോളോ ത്രൂവിൽ കുടുങ്ങിയ ഗില്ലിന് ഓടാൻ കഴിഞ്ഞില്ല. ഗിൽ പിന്തിരിപ്പിച്ചെങ്കിലും അപ്പോഴേക്കും രോഹിത് പിച്ചിന്റെ മധ്യഭാഗത്തെത്തിയിരുന്നു. റാഷിദ് ഖാൻ പന്ത് കീപ്പർക്ക് നൽകുകയും, ഗുർബാസ് വിക്കറ്റ് തെറിപ്പിക്കുകയുമായിരുന്നു. എന്തുതന്നെയായാലും, ഈ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ വിജയം സ്വന്തമാക്കി.

Share Email
Top