ഒരു കൈകൊണ്ട് സിക്‌സ് നേടി രോഹിത് ശര്‍മ്മ; അതിര്‍ത്തി കടത്തിയത് ഹര്‍ഷല്‍ പട്ടേലിനെ

ഒരു കൈകൊണ്ട് സിക്‌സ് നേടി രോഹിത് ശര്‍മ്മ; അതിര്‍ത്തി കടത്തിയത് ഹര്‍ഷല്‍ പട്ടേലിനെ

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിം?ഗ്‌സിനെതിരെ ഒരു കൈകൊണ്ട് സിക്‌സ് നേടി രോഹിത് ശര്‍മ്മ. പഞ്ചാബ് പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തിലാണ് ഹിറ്റ്മാന്റെ സൂപ്പര്‍ സിക്‌സ് പിറന്നത്. മത്സരത്തിന്റെ 11-ാം ഓവറിലെ നാലാം പന്ത് സ്റ്റമ്പ് ലൈനില്‍ ഹര്‍ഷല്‍ എറിഞ്ഞു. ഒറ്റ കൈകൊണ്ട് ലോങ് ഓണ്‍ ഏരിയയിലേക്കാണ് രോഹിത് സിക്‌സ് പറത്തിയത്.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 19.1 ഓവറില്‍ 183 റണ്‍സില്‍ പഞ്ചാബ് സംഘം ഓള്‍ ഔട്ടായി.

74 മീറ്റര്‍ ദൂരത്തേയ്ക്കായിരുന്നു സിക്‌സിന്റെ ദൂരം. മത്സരത്തില്‍ 25 പന്തില്‍ 36 റണ്‍സുമായി രോഹിത് പുറത്തായി. രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് താരത്തിന്റെ ഇന്നിം?ഗ്‌സ്. സാം കരണാണ് രോഹിതിനെ പുറത്താക്കിയത്. കരണിന്റെ പന്തില്‍ പോയിന്റിലേക്ക് അടിച്ച രോഹിതിനെ ഹര്‍പ്രീത് ബ്രാര്‍ പിടികൂടി.

Top