ഗാംഗുലിയുടെ റെക്കോർഡ് തകർക്കാൻ രോഹിത്തിന് വേണ്ടത് ഒരു ജയം

ഗാംഗുലിയുടെ റെക്കോർഡ് തകർക്കാൻ രോഹിത്തിന് വേണ്ടത് ഒരു ജയം

ടി-20 ലോകകപ്പ് മത്സരത്തില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച് വിജയക്കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. എ ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഒന്നാമതാണ് നിലവില്‍.12ന് നടക്കുന്ന മത്സരത്തില്‍ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി.

അമേരിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത്തിനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടമാണ്. ഐ.സി.സി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകും രോഹിത്.

ഐ.സി.സി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയിരിക്കുന്നത് എംഎസ് ധോണിയാണ്. ധോണി 40 വിജയം നേടി. സൗരവ് ഗാംഗുലി നേടിയ 16 വിജയമാണ് രോഹിത് മറി കടക്കാന്‍ പോകുന്നത്.

Top