CMDRF

ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ തിരിച്ചടി നേരിട്ടേക്കുമെന്ന് സര്‍വേ ഫലങ്ങള്‍

തെരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്ന് സർവേ റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായാണ് ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് മേയ് 22ന് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ ആണ് ഈ പ്രഖ്യാപനം.

ഈ തെരഞ്ഞെടുപ്പോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമായേക്കും’ എന്നാണ് ഒരു സര്‍വേ നല്‍കുന്ന മുന്നറിയിപ്പ്.

കണ്‍സര്‍വേറ്റിവ്, ലേബര്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചയ്ക്കുശേഷമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നത്.

തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് 46 ശതമാനം വോട്ടും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 21 ശതമാനം വോട്ടും ലഭിക്കുമെന്ന് ഒരു സര്‍വേ ഫലം പറയുന്നു. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ വെറും 72 സീറ്റ് മാത്രമേ ടോറികള്‍ക്ക് ലഭിക്കൂവെന്നാണ് പ്രവചനം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നായിരിക്കും എന്നും സര്‍വേകളുണ്ട്.

Top