കലാപവും നശീകരണവും; ബഹ്‌റൈനിൽ 14 പേർക്ക് തടവും പിഴയും

ബുധനാഴ്ച നടന്ന ലോവർ ക്രിമിനൽ കോടതിയുടെ സെഷനിലാണ് ഏഴ് വ്യത്യസ്ത കേസുകളിലായി പ്രതികൾക്ക് ശിക്ഷാവിധി പ്രഖ്യാപിച്ചത്

കലാപവും നശീകരണവും; ബഹ്‌റൈനിൽ 14 പേർക്ക് തടവും പിഴയും
കലാപവും നശീകരണവും; ബഹ്‌റൈനിൽ 14 പേർക്ക് തടവും പിഴയും

മനാമ: ബഹ്‌റൈനിൽ കലാപം, അക്രമം, പൊതുമുതൽ നശീകരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ 14 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. ബുധനാഴ്ച നടന്ന ലോവർ ക്രിമിനൽ കോടതിയുടെ സെഷനിലാണ് ഏഴ് വ്യത്യസ്ത കേസുകളിലായി പ്രതികൾക്ക് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ടെറർ ക്രൈംസ് പ്രോസിക്യൂഷൻ മേധാവിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് രണ്ട് മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ 200 ബഹ്‌റൈൻ ദിനാർ മുതൽ 500 ബഹ്‌റൈൻ ദിനാർ വരെ പിഴയും ഒടുക്കണം. കേസുമായി ബന്ധപ്പെട്ട് അധികൃതർ പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ സംഭവസ്ഥലത്ത് വെച്ച് തന്നെ സുരക്ഷാ സേന പിടികൂടിയവരാണ് പ്രതികളിൽ ഭൂരിഭാഗവും.

Also Read: രാജ്യവിരുദ്ധ ദൃശ്യങ്ങൾ ചിത്രീകരിച്ചു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സുരക്ഷാ ഡയറക്ടറേറ്റുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയത്. സാക്ഷിമൊഴികൾ, ചോദ്യം ചെയ്യൽ രേഖകൾ, സാങ്കേതിക തെളിവുകൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് കേസുകൾ കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. നിരവധി ഹിയറിംഗുകൾക്ക് ശേഷമാണ് അന്തിമ വിധി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവാഴ്ച നിലനിർത്തുന്നതിനും ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top