റിയാന്‍ പരാഗ് സൂര്യകുമാറിനെ ഓര്‍മിപ്പിക്കുന്നു; പരാഗിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ന്‍ ബോണ്ട്

റിയാന്‍ പരാഗ് സൂര്യകുമാറിനെ ഓര്‍മിപ്പിക്കുന്നു; പരാഗിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ന്‍ ബോണ്ട്

ജയ്പൂര്‍: ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍തന്നെ താരം രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിലും പരാഗ് മുന്നിലാണ്. ഇപ്പോള്‍ പരാഗിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ബൗളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട്.ചെറുപ്രായത്തില്‍ തന്നെ സൂര്യകുമാര്‍ ക്രിക്കറ്റ് താരമായി പക്വത നേടി. ഇപ്പോള്‍ റിയാന്‍ പരാഗിലും താന്‍ അതു തന്നെ കാണുന്നു. ഏറെ കഴിവുള്ള താരമാണ് പരാഗെന്നും ഷെയ്ന്‍ ബോണ്ട് പ്രതികരിച്ചു. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിജയങ്ങള്‍ നേടുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യമെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ആറിന് രാത്രി 7.30നാണ് മത്സരം. ജയ്പൂരിലെ സ്വന്തം സ്റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം രാജസ്ഥാന് ലഭിക്കും.രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ്.

Top