‘സംവരണം മതാടിസ്ഥാനത്തില്‍ ആകാന്‍ പാടില്ല’; സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി

2010- ന് ശേഷം ബംഗാളില്‍ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം

‘സംവരണം മതാടിസ്ഥാനത്തില്‍ ആകാന്‍ പാടില്ല’; സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി
‘സംവരണം മതാടിസ്ഥാനത്തില്‍ ആകാന്‍ പാടില്ല’; സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി

ഡല്‍ഹി: മതാടിസ്ഥാനത്തിലാകരുത് സംവരണം എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളില്‍ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2010-ന് ശേഷം ഒ.ബി.സി പട്ടികയില്‍ 77 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.

Also Read: ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ നീക്കം

77 വിഭാഗങ്ങളില്‍ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങള്‍ ആണ്. പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും നല്‍കിയതെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് ജനുവരി ഏഴിലേക്ക് മാറ്റി.

Share Email
Top