പണം നൽകാത്തതിന്റെ വിരോധം; ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും കുഞ്ഞിനെ പാലൂട്ടുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ

ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും കുഞ്ഞിനെ പാലൂട്ടുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പണം നൽകാത്തതിന്റെ വിരോധം; ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും കുഞ്ഞിനെ പാലൂട്ടുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ
പണം നൽകാത്തതിന്റെ വിരോധം; ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും കുഞ്ഞിനെ പാലൂട്ടുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ

കൊച്ചി: ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും കുഞ്ഞിനെ പാലൂട്ടുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ഉമർ ഫാറൂഖാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ രണ്ട് വർഷമായി പ്രതിയോടൊപ്പം ഒന്നിച്ചു താമസിച്ചുവരികയായിരുന്നു യുവതി. ഇയാൾ ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്നുള്ള വിരോധമാണ് കൃത്യത്തിന് കാരണമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. യുവതിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തി മാനഹാനിയും മനോവിഷമവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചത്. ചിത്രങ്ങൾക്കൊപ്പം യുവതിയുടെ ഫോൺ നമ്പറും നൽകിയിരുന്നു. ഇത് കാരണം നിരവധി പേർ മോശമായ രീതിയിൽ ബന്ധപ്പെടുകയും യുവതിക്ക് കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടേണ്ടി വരികയും ചെയ്തു.

Also Read: പൂനെ ക്ഷേത്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; കരാർ ജീവനക്കാരൻ അറസ്റ്റിൽ

പ്രതിയെ കൊടുങ്ങല്ലൂരിൽ നിന്നാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എഎൽ, എസ്ഐ ശംഭു, സിപിഒമാരായ മാഹിൻ അബൂബക്കർ, വിനു കെപി, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share Email
Top