വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം! ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചയാൾ പിടിയിൽ

ആക്രമണത്തിൽ മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം! ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചയാൾ പിടിയിൽ
വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം! ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചയാൾ പിടിയിൽ

വിവാഹമോചന കേസ് നൽകിയതിലുള്ള വിരോധത്താൽ ഭാര്യയെയും മക്കളെയും നടുറോഡിൽ ക്രൂരമായി ആക്രമിച്ച പ്രതിയെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി മനോജ് (43) ആണ് സംഭവത്തിൽ പിടിയിലായത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവായതോടെ കഴിഞ്ഞ രണ്ടു വർഷമായി സ്വന്തം വീട്ടിൽ കഴിഞ്ഞുവരികയായിരുന്ന ഭാര്യയെയും മക്കളെയും ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ കറുകച്ചാലിന് സമീപത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

Share Email
Top