തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങള്‍ കൂടിയെങ്കിലും സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2023 ല്‍ 4080 ജീവനുകള്‍ നഷ്ടമായിടത്ത് കഴിഞ്ഞവര്‍ഷം അത് 3765 ആയി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 ല്‍ 48,091 അപകടങ്ങളെന്നത് 2024 ല്‍ 48,878 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞു. ഇന്റഗ്രേറ്റഡ് റോഡ് ആക്‌സിഡന്റ് ഡേറ്റാബേസില്‍ നിന്നും സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ ശേഖരിച്ച കണക്കുകളാണിത്.
കോവിഡ് ലോക്ഡൗണ്‍ കാലയളവ് ഒഴിച്ച് നിര്‍ത്തിയാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 2024 ന്റെ അദ്യ പകുതിയില്‍ ആദ്യ ആറുമാസങ്ങളില്‍ ശരാശരി 336 ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ മരണ നിരക്ക് കുറഞ്ഞു തുടങ്ങി.
Also Read: ചേന്ദമംഗലം കൂട്ടക്കൊലപാതകം; തെളിവെടുപ്പ് നടത്തി
അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. 2023 ല്‍ 392, 2022 ല്‍ 405, 2021 ല്‍ 369 എന്നിങ്ങനെയായിരുന്നു മരണം. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ വാഹനാപകടങ്ങളിൽ കൂടുതല്‍ ജീവനുകള്‍ കവരുന്നത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണെന്ന് കാണാം.