ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍171. ഇപ്പോഴിതാ ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
2013 ലെ ഹോളിവുഡ് ചിത്രമായ പര്‍ജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തലൈവര്‍ 171 ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവണ്‍മെന്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ലോകേഷിന്റെ മുന്‍ചിത്രമായ ലിയോ ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലന്‍സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. എല്‍സിയു സിനിമകളില്‍ ലോകേഷ് പ്രധാനമായും മയക്കുമരുന്ന് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞതെങ്കില്‍ ഇക്കുറി സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാലത്തിലാകും കഥ പറയുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗോള്‍ഡ് സ്മഗ്ലറിന്റെ വേഷത്തിലാകുമെത്തുക എന്നാണ് സൂചന.
താരത്തിന്റെ വില്ലന്‍ ഭാവങ്ങള്‍ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായാണ് ലോകേഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രം എല്‍സിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിരുന്നു. ദളപതിക്ക് ഹിസ്റ്ററി ഓഫ് വയലന്‍സ് എങ്കില്‍ രജനികാന്ത് ഇപ്പോള്‍ ടി ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാല്‍ ഉടന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും. അതേസമയം തലൈവര്‍ 171ന് ശേഷം കൈതി 2, റോളക്‌സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകള്‍ ലോകേഷിന്റേതായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.